Image

സീറോ മലബാര്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജണ്‍ ഭാരവാഹികള്‍ ചുമതലയേറ്റു

Published on 20 April, 2017
സീറോ മലബാര്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജണ്‍ ഭാരവാഹികള്‍ ചുമതലയേറ്റു

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജണിന്റെ ആദ്യ യോഗം ബ്രിസ്‌റ്റോള്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ നടന്നു.

ഏപ്രില്‍ 12ന് നടന്ന യോഗത്തില്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ അധ്യക്ഷത വഹിച്ചു. രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ പ്രവാസികളിലേക്ക് കൂടുതല്‍ കാര്യക്ഷമമായി എത്തിക്കുന്നതിനും ആത്മീയ ശുശ്രൂഷകളും മറ്റ് സഭാപ്രവര്‍ത്തനങ്ങളും ഏകോപിക്കുന്നതിനുമായി രൂപതയെ എട്ട് റീജണുകളായി തിരിച്ചുവെന്നും ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജണിന്റെ കോഓര്‍ഡിനേറ്ററായി ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്ടിയെ നിയോഗിച്ചതായും അധ്യക്ഷ പ്രസംഗത്തില്‍ മാര്‍ സ്രാന്പിക്കല്‍ പറഞ്ഞു.

രൂപതാതലത്തില്‍ സംഘടിപ്പിക്കുന്ന എല്ലാ അജപാലന പ്രവര്‍ത്തനങ്ങളും ഇനി മുതല്‍ ഈ എട്ട് റീജിയണുകളില്‍ കൂടിയായിരിക്കും നടപ്പിലാക്കുന്നത്. ബൈബിള്‍ കണ്‍വന്‍ഷനുകള്‍, ബൈബിള്‍ ക്വിസ്, ബൈബിള്‍ കലോത്സവങ്ങള്‍, വുമണ്‍സ് ഫോറം പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം ഈ സംവിധാനത്തിലൂടെ കാര്യക്ഷമമാക്കുവാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

തുടര്‍ന്നു ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജണിന്റെ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരെ അഭിനന്ദിച്ച മാര്‍ സ്രാന്പിക്കല്‍ നേതൃസ്ഥാനത്ത് സേവനം ചെയ്യുന്നവര്‍ കൂടുതല്‍ സമര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും ആഹ്വാനം ചെയ്തു. 

എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ മതബോധന ഡയറക്ടര്‍ ആയ ഫാ. ജോയി വയലില്‍ സിഎസ്ടി സീറോ മലബാര്‍ സഭയുടെ പൈതൃകമനുസരിച്ചുള്ള ഒരു ഇമവേലരവലശേരമഹ ളീൃൗാ എട്ട് റീജണുകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് സ്ഥാപിക്കുമെന്നും അങ്ങനെ മതബോധന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്നും അറിയിച്ചു. 

വിവിധ കുര്‍ബാന സെന്ററുകളില്‍ നിന്നെത്തിയ വൈദികരായ ഫാ. സണ്ണി പോള്‍, ഫാ. അംബ്രോസ് മാളിയേക്കല്‍, ഫാ. ജോസ് മാളിയേക്കല്‍, ഫാ. വില്‍സണ്‍ കൊറ്റം, ഫാ. ജോസ് പൂവനിക്കുന്നേല്‍, ഫാ. ജോയി വയലില്‍, ഡീക്കന്‍ ജോസഫ് ഫിലിപ്പ്, സിസ്റ്റര്‍ ഗ്രേസ് മേരി, സിസ്റ്റര്‍ ലീന മേരി പ്രതിനിധികളായെത്തിയ അല്‍മായ സഹോദരങ്ങളും തങ്ങളുടെ കുര്‍ബാന സെന്ററുകളുടെ പ്രവര്‍ത്തനങ്ങളെപറ്റി വിവരിച്ചു. 

ഈ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങളായ വാല്‍സിംഗ്ഹാം തീര്‍ഥാടനം ജൂലൈ 16നും ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 28നും സോണല്‍ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ ഏഴിനും ഫാത്തിമ തീര്‍ഥാടനം ജൂലൈ 25, 26 തീയതികളിലും രൂപത ബൈബിള്‍ കലോത്സവം നവംബര്‍ നാലിനും നടക്കും.

പുതിയ ഭാരവാഹികളായി ഫിലിപ്പ് കണ്ടോത്ത് (ട്രസ്റ്റി, ഗ്ലോസ്റ്റര്‍), റോയി സെബാസ്റ്റ്യന്‍ (ബ്രിസ്‌റ്റോള്‍), ജോസി മാത്യു (കാര്‍ഡിഫ്), ഷിജോ തോമസ് (എക്‌സിറ്റര്‍), ജോണ്‍സന്‍ പഴംപള്ളി (സ്വാന്‍സി) എന്നിവര്‍ ജോയിന്റ് ട്രസ്റ്റിമാരായും ബിജു ജോസഫ് (ട്രഷറര്‍, ബ്രിസ്‌റ്റോള്‍), ലിജോ പടയാട്ടില്‍ (സെക്രട്ടറി, ബ്രിസ്‌റ്റോള്‍), സിസ്റ്റര്‍ ഗ്രേസ് മേരി ചെറിയാന്‍ (പിആര്‍ഒ) ആയും തെരഞ്ഞെടുക്കപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക