Image

കുരിശ് ഇന്ന് നീക്കപ്പെട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു: മാര്‍ കൂറിലോസ്

Published on 20 April, 2017
കുരിശ് ഇന്ന് നീക്കപ്പെട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു: മാര്‍ കൂറിലോസ്
നിരണം: മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശും ദേവാലയത്തിനായി കെട്ടിയ അടിത്തറയും പൊളിച്ചുനീക്കിയതിനെ പിന്തുണച്ച് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ആ കുരിശ് ഇന്ന് നീക്കപ്പെട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു പഴയ സംഭവ കഥ ഓര്‍ക്കുന്നു. ഒരു ആഫ്രിക്കന്‍ രാജ്യത്ത് സുവിശേഷീകരണം നടത്താന്‍ കുറെ വെള്ളക്കാര്‍ ചെന്നു. കുറെ ആഫ്രിക്കക്കാരെ ഒരുമിച്ച് നിര്‍ത്തി അവരോട് കണ്ണടക്കാന്‍ പറഞ്ഞു. പ്രാര്‍ത്ഥന കഴിഞ്ഞു അവര്‍ കണ്ണു തുറന്നപ്പോള്‍ വെള്ളക്കാരുടെ കൈയ്യിലിരുന്ന ബൈബിള്‍ എല്ലാം ആഫ്രിക്കക്കാരുടെ കൈകളിലും ആഫ്രിക്കക്കാരുടെ കൈവശം ഉണ്ടായിരുന്ന ഭൂമി എല്ലാം വെള്ളക്കാരുടെ കൈയ്യിലുമായി. 

ബൈബിളും കുരിശും എല്ലാം പല കാലത്തും കോളനിവല്‍ക്കരണത്തിനും അധിനിവേശത്തിനുമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരിടത്ത് ഞാന്‍ എഴുതിയതു പോലെ കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ ഒരു സ്ഥലത്ത് തോമാഗ്ലീഹയുടെ കാലത്തെ ഒരു കുരിശ് കണ്ടെത്തി എന്ന് പറഞ്ഞ് കുറെ നേതാക്കള്‍ പാവപ്പെട്ട വിശ്വാസികളെ സംഘടിപ്പിച്ച് ആ പ്രദേശം വെട്ടിപ്പിടിച്ചു. 

കൈയ്യേറ്റ തിരക്കില്‍ തോമഗ്ലീഹയുടെ കാലത്ത് സിമന്റ് കുരിശ് ഇല്ലായിരുന്നു എന്ന് ചിന്തിക്കാനുള്ള ബുദ്ധി പോലും ഉദിച്ചില്ല. ഈ അധിനിവേശ പാരമ്പര്യത്തിന്റെ ഏറ്റവും സമീപകാല ഉദാഹരണമാണ് മൂന്നാറിലെ കുരിശ് . ആ കുരിശ് ഇന്ന് നീക്കപ്പെട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കും മൂന്നാര്‍ ദൗത്യത്തിന് അഭിവാദ്യങ്ങള്‍, നമുക്ക് അവസാനം ഒരു റവന്യൂ മന്ത്രി ഉണ്ടായിരിക്കുന്നു
Join WhatsApp News
kuris 2017-04-20 11:51:19
കുരിശിനു പകരം ക്ഷേത്രമോ മോസ്‌കോആയിരുന്നെങ്കില്‍ പൊളിക്കുമായിരുന്നോ? ഇല്ല. 
pappu 2017-04-20 16:17:24

Mr Kuris


I donot know about mosque. If it was a temple it will be removed the same day. In the name of minority some people are taking much more advantage.

JOHNY 2017-04-20 12:32:40
യാക്കോബായ സഭയിൽ മുപ്പതിൽ പരം (കൃത്യമായി പറയാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറയാം) മെത്രാൻമാർ ഉണ്ട്. അവരിൽ വിരലിൽ എണ്ണാവുന്നവർ മാത്രമേ യേശു പഠിപ്പിച്ച കാര്യങ്ങൾ കുറെ ഒക്കെ അനുസരിച്ചു ജീവിക്കുന്നവർ ഉള്ളു. അവരിൽ ഒന്നാമൻ ആണ് അഭി കൂറിലോസ് തിരുമേനി. കുറെ പേരുണ്ട് അവർക്കും ഗുണമില്ല കുഞ്ഞാടുകൾക്കും ഗുണമില്ലാതെ. ഭൂരിപക്ഷവും ലോകം ചുറ്റി വിശ്വാസികളെ പിഴിഞ്ഞ് അത്യാഢംബര ജീവിതം നയിക്കുന്നവർ ആണ്. കിട്ടുന്നത് കീശയിൽ ഇടുന്നതിനു അവരെ കുറ്റം പറയാൻ പറ്റില്ല കൂടുതലും പയ്മെന്റ്റ് സീറ്റിൽ കയറി പറ്റിയവർ ആണ്. 
ബാവ കക്ഷി മെത്രാൻ കക്ഷി എന്നും പറഞ്ഞു വിശ്വാസികളെ തമ്മിലടിപ്പിക്കുന്ന ഇവർ എത്ര കോടി പണം ആണ് കേസിന്റെ പേരിൽ വടക്കേ ഇന്ത്യൻ വക്കീലന്മാർക് കൊണ്ടുപോയി കൊടുത്തത്. എന്നിട്ടു വല്ല പ്രയോജനവും ഉണ്ടായോ. അതിനു അവർക്കു ചിലവൊന്നും ഇല്ലല്ലോ പാവപ്പെട്ടവന്റെ ചട്ടിയിൽ കൈയ്യിട്ടു വാരി അല്ലെ ഇതെല്ലാം. എന്നിട്ടു ഞായറാഴ്ചകളിൽ വി മദ്ബഹയിൽ നിന്ന് യാതൊരു ഉളുപ്പും ഇല്ലാതെ പറയും സഹോദരനെ സ്നേഹിക്കാത്തവന് സ്വർഗ്ഗ രാജ്യം കിട്ടില്ല എന്ന്. അത് കേട്ട് ആമേൻ പറയാൻ കുറെ മന്ദ ബുദ്ധികളും. 
ആകെ ആശ്വാസം കൂറിലോസ് തിരുമേനിയെപ്പോലുള്ള ചുരുക്കം പേരുടെ സൽ പ്രവർത്തികൾ മാത്രം ആണ്. 
andrew 2017-04-20 11:42:27

Keep your holy thing in your own property.

Dirt is a relative term, if something that doesn’t belong to a particular place, it must be removed especially if someone deliberately placed it there. Cross, trident, crescent...whatever, if it is in a public place it must be removed and the expenses to remove it must be collected from those who placed it.

Encroachment of public land is a sin, wonder what these selfish people are up to destroying Nature, forest, mountains etc. They all together turning Kerala to a concrete desert. Soon people will be dying of hunger and thirst.

Christian missionaries and Islamic invaders forcefully converted people and occupied their land. The African joke is very true ' the missionaries came there and preached salvation, the black man got a bible and the white man took their land.'

There will be strong attack by politically & religiously motivated selfish cunning foxes against the revenue officials. None of these symbols- cross,trident, crescent -are holy. They are man made tools to exploit the non- thinking common people so the priestly group can live like kings without working.

To those Christians out there who are pissed off and outraged ;- your cross is not holy, if you think it is holy, keep it in your property. Holy is not a noun, but a verb. Compassion, service, love, kindness ….these verbs or deeds alone are holy.

For your thoughts:-

There was a centuries old stone cross in front of തിര്‍ക്കുന്നത്തു സെമിനാരി,Alwaye,. Bishop, priests& innocent, but non-thinking devotees together broke the cross down to rubble. Some of them involved are still around.

Several times, the cross representing Jesus; buried on good Friday ceremony was thrown out by the other group in churches were Catholics & Patriarch groups were fighting.

There are hundreds of incidents were one christian sect destroying others property and physically hurting and even killing.


Enough of your bogus …....

what ever you think is holy, keep it with you, do not destroy Nature.

Hats up salute to Bishop for standing for the truth.

Wisdom 2017-04-21 04:07:32
കുരിശ് നീക്കാനല്ല യേശു പറഞ്ഞത് കുരിശ് എടുത്ത് അവന്റെ പിന്നാലെ ചെല്ലാനാണ് ആവശ്യപ്പെട്ടത്.  എന്നാൽ കുരിശ് ഇല്ലാതെ സുഖകരമായ ഒരു ജീവിതമാണ് നിങ്ങൾ മത നേതാക്കൾ ആഗ്രഹിക്കുന്നത്.  കൈ നനയാതെ മീൻ പിടിക്കണം.  നിങ്ങളെ പോലുള്ളവർ ശരിയാകണം എങ്കിൽ നിങ്ങളുടെ പാതകളിൽ അനേകം കുരിശുകളും, മുൾകിരീടങ്ങളും, അതുപോലെ ചാട്ടവാറടികളും ആവശ്യമാണ് അത് വന്നു ഭവിക്കട്ടെ അത് നിങ്ങളെ നിങ്ങളുടെ കൊട്ടാരങ്ങളിൽ നിന്ന് പുറത്തിറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.  

Philiph 2017-04-21 06:01:33
കർത്താവു പറഞ്ഞ കുരിശു വെറും മരമോ ലോഹമോ അല്ല. തിരുമേനി പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷെ ഇന്ന് സഭകളിൽ നടക്കുന്നത് എന്താണ്? സഭാ വഴക്കും , വഴക്കുണ്ടാക്കുവാൻ വേണ്ടി പുതിയ കുരിശുകൾ സ്ഥാപിക്കുന്നത്കർത്താവിനു സന്തോഷം നൽകുമോ ? ആര്ഭാടത്തിന്റെ കുരിശുകൾ (ഈട്ടി തടി, തെക്കു , പൊന്നു , വെള്ളി തുടങ്ങിയവ)
 ഇന്ന് സഭകളിൽ സുലഭമാണ്... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക