Image

ലൂസിഫറിന്റെ തിരക്കഥ പൂര്‍ത്തിയായെന്ന് പൃഥ്വി

Published on 19 April, 2017
ലൂസിഫറിന്റെ തിരക്കഥ പൂര്‍ത്തിയായെന്ന് പൃഥ്വി
മോഹന്‍ലാലിനെ നായകനാക്കി തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് നടന്‍ പൃഥ്വിരാജ്. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പേര് ലൂസിഫര്‍ എന്നാണ്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായി പൃഥ്വി പറയുന്നു. ഈ ചിത്രത്തിന്റെ തിരക്ക് കാരണം പൃഥ്വി ബ്ലെസി ചിത്രമായ ആടുജീവിതം ഉപേക്ഷിച്ചെന്ന വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് ചൂണ്ടികാട്ടി പൃഥ്വി തന്നെ രംഗത്തെത്തി. ആടുജീവിതത്തെക്കുറിച്ചും ലൂസിഫറിനെക്കുറിച്ചും പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ്

‘ആദം ജോണ്‍ എന്ന സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ഞാനിപ്പോള്‍ സ്‌കോട്ട്‌ലന്റിലാണ്. അതിനിടെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ എന്റെ സ്വപ്നസിനിമയായ ആടുജീവിതം, ഞാന്‍ ഡേറ്റ് കൊടുക്കാത്തത് മൂലം ഉപേക്ഷിച്ചുവെന്ന വാര്‍ത്ത വായിക്കുവാനിടയായി. ഈ വാര്‍ത്ത തികച്ചും തെറ്റാണ്.

2017 നവംബര്‍ മുതല്‍ മാര്‍ച്ച് 2019 വരെ പല ഘട്ടങ്ങളായിട്ടാണ് ഏറെ വെല്ലുവിളിനിറഞ്ഞ ഈ സ്വപ്നപദ്ധതിയ്ക്ക് ഡേറ്റ് നല്‍കിയിരിക്കുന്നത്. കൂടാതെ ശാരീരികമായ പല മാറ്റങ്ങളിലൂടെ കടന്നു പോകേണ്ടതാനാലാണ് പല ഷെഡ്യൂളുകളായാണ് സിനിമ ചിത്രീകരിക്കുന്നത്. ഈ സിനിമയുടെ ഇടവേളകളില്‍ ഞാനെന്താവും ചെയ്യുക എന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ അല്ലേ? അത് എല്‍ എന്ന അക്ഷരത്തില്‍തുടങ്ങുന്ന ഒന്നാണ്.

ചിത്രത്തിന്റെ തിരക്കഥ വളരെ ഭംഗിയായി പൂര്‍ത്തിയായി കഴിഞ്ഞു. ലോകപ്രശസ്തരായ സാങ്കേതികവിദഗ്ധര്‍ അണിനിരക്കുന്ന ടീം ആണ് ഈ സിനിമയ്ക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത്.’–പൃഥ്വിരാജ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക