Image

ആറ്റ്‌ലി ചിത്രത്തില്‍ 3 റോളുകളില്‍ വിജയ്‌

Published on 19 April, 2017
ആറ്റ്‌ലി ചിത്രത്തില്‍ 3 റോളുകളില്‍ വിജയ്‌

ബ്‌ളോക്‌ബസ്റ്റര്‍ ചിത്രം തെരിക്കുശേഷം സംവിധായകന്‍ ആറ്റ്‌ലിയൊരുക്കുന്ന ചിത്രത്തില്‍ ഇളയ ദളപതി വിജയ്‌ മൂന്ന്‌ വ്യത്യസ്‌ത കഥാപാത്രങ്ങളെ അവതരിപ്പിക്കും. 

ചിത്രത്തിന്റെ ഷൂട്ടിങ്‌ രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്‌. സിനിമയില്‍ 1980 കാലഘട്ടത്തിലെ കഥ പറയാനായി ചെന്നൈയില്‍ പ്രത്യേകം സെറ്റ്‌ തയ്യാറാക്കിയിട്ടുണ്ട്‌. 

വിജയ്‌ അവതരിപ്പിക്കുന്ന '80 കാലഘട്ടത്തിലെ കഥാപാത്രത്തിന്റെ നായികയായി മലയാളിതാരം നിത്യ മേനോനാണ്‌ വേഷമിടുന്നത്‌. എസ്‌ ജെ സൂര്യ, കാജല്‍ അഗര്‍വാള്‍, സാമന്ത എന്നിവരാണ്‌ സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്‌ എ ആര്‍ റഹ്മാനാണ്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക