Image

മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിന് ജൂണ്‍ 25 ന് കൊടിയേറും; പ്രധാന തിരുനാള്‍ ജൂലൈ ഒന്നിന്

Published on 18 April, 2017
മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിന് ജൂണ്‍ 25 ന് കൊടിയേറും; പ്രധാന തിരുനാള്‍ ജൂലൈ ഒന്നിന്
    മാഞ്ചസ്റ്റര്‍: യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്ററില്‍ ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാളിന് ജൂണ്‍ 25 ന് (ഞായര്‍) കൊടിയേറും. വൈകുന്നേരം അഞ്ചിന് ഇടവക വികാരി റവ. ഡോ.ലോനപ്പന്‍ അരങ്ങാശേരി യാണ് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊടിയേറ്റ് നടത്തുക. പ്രസിദേന്തി വാഴ്ചയും മധ്യസ്ഥ പ്രാര്‍ഥനയും വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ഉത്പന്ന ലേലവും ഉണ്ടായിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനക്കും നൊവേനയ്ക്കും ഫാ.തോമസ് തൈക്കൂട്ടത്തില്‍, ഫാ.നിക്കോളാസ് കേണ്‍, ഫാ.സജി മലയില്‍പുത്തന്‍പുര, ഫാ. ജിനോ അരീക്കാട്ട്, റവ.ഡോ തോമസ് പറയടിയില്‍ എന്നിവരും കാര്‍മികരായിരിക്കും. 

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ ഒന്നിന് (ശനി) നടക്കുന്ന തിരുനാള്‍ തിരുകര്‍മങ്ങള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാന്പിക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും. വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് ആഘോഷങ്ങള്‍ നടക്കുക.

പ്രശസ്ത പിന്നണി ഗായകന്‍ ജി. വേണുഗോപാല്‍ നയിക്കുന്ന ഗാനമേളയാണ് ഇ വര്‍ഷത്തെ മുഖ്യ ആകര്‍ഷണം. വിഥിന്‍ഷോ ഫോറം സെന്ററില്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ അകന്പടിയോടെയുള്ള ഗാനമേളയില്‍ വേണുഗോപാലിനൊപ്പം ഐഡിയ സ്റ്റാര്‍ സിംഗര്‍ ഡോ. വാണിജയറാമും പങ്കെടുക്കും. യുകെയിലെ പ്രമുഖ ബാന്‍ഡായ റെയിന്‍ബോ രാഗസ് ആണ് ലൈവ് ഓര്‍ക്കസ്ട്ര ഒരുക്കുന്നത്.

ഇടവ വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മിറ്റികള്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും. 

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക