Image

അമിതാഭ്‌ ബച്ചന്‍ ബ്ലോഗില്‍ ഷെയര്‍ ചെയ്‌ത ചിത്രങ്ങള്‍ അത്ഭുതപ്പെടുത്തി

Published on 18 April, 2017
 അമിതാഭ്‌ ബച്ചന്‍ ബ്ലോഗില്‍  ഷെയര്‍ ചെയ്‌ത ചിത്രങ്ങള്‍ അത്ഭുതപ്പെടുത്തി
 അമിതാഭ്‌ ബച്ചന്‍ തന്റെ ബ്ലോഗില്‍ കുറെ ഫോട്ടോസ്‌ പങ്കുവെച്ചത്‌  എല്ലാവരെയും അത്ഭുതപ്പെടുത്തി. അഭിഷേകിന്റെ മുന്‍കാമുകിയായിരുന്ന റാണിമുഖര്‍ജിയോടൊപ്പമുള്ള ചിത്രങ്ങളാണ്‌ അമിതാഭ്‌ ബച്ചന്‍ ഷെയര്‍ ചെയ്‌തത്‌.

 ഇതോടെ ഐശ്വര്യ റായിക്ക്‌ നേരെയാണ്‌ ഗോസിപ്പുകാര്‍ കണ്ണുവെച്ചിരിക്കുന്നത്‌. ബീഗ്‌ ബി ഒരു പരസ്യത്തില്‍ അഭിനയിക്കാനെത്തിയതായിരുന്നു. റാണി തിരിച്ചുവരവ്‌ നടത്തിയ പുതിയ സിനിമ ഹിച്ച്‌ക്കിയുടെ ഷൂട്ടിങ്ങിനെത്തിയതായിരുന്നു നടിയും. ബിഗ്‌ ബിയെ കെട്ടിപിടിച്ച റാണിയുടെ ചിത്രമാണ്‌ താരം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്‌.

 റാണിയെ അവളുടെ കല്യാണത്തിനും കുട്ടിയുണ്ടായതിനും ശേഷം ഒരുപാട്‌ നാളുകള്‍ക്ക്‌ ശേഷം കാണുകയാണെന്നും ബിഗ്‌ ബി പറയുന്നു. അടുത്തിടെ നടന്ന ഒരു പുരസ്‌കാര വേദിയില്‍ വെച്ചും അമിതാഭ്‌ ബച്ചനും റാണിയും കണ്ടുമുട്ടിയിരുന്നു. 

കുറച്ചു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ യുവ എന്ന സിനിമയുടെ ഷൂട്ടിങ്ങ്‌ സമയത്ത്‌ അഭിഷേകും റാണിയും കരഞ്ഞ കാര്യം പുറത്തറിഞ്ഞിരുന്നു. ഇത്‌ പല തരത്തില്‍ ഗോസിപ്പുകളായി പ്രചരിക്കുകയും ചെയ്‌തിരുന്നു. 

റാണിയുടെയും അഭിഷേകിന്റെയും ബന്ധം വിവാഹം വരെയെത്തിയിരുന്നു. ഇരുവരും പ്രണയത്തിലായതിന്‌ മാസങ്ങള്‍ക്ക്‌ ശേഷം വിവാഹം കഴിക്കാനൊരുങ്ങുകയായിരുന്നു. എന്നാല്‍ അതിവേഗം തന്നെ ആ ബന്ധം മുറിഞ്ഞു പോവുകയായിരുന്നു.

 അഭിഷേകും റാണിയുമായുള്ള ബന്ധത്തില്‍ ജയ ബച്ചനും താല്‍പര്യമുണ്ടായിരുന്നു. റാണി മരുമകള്‍ ആവാന്‍ പോവുന്നതിനെ കുറിച്ച്‌ ജയബച്ചന്‍ പുറത്തറിയിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പിന്നീട്‌ കാര്യങ്ങള്‍ സീരിയസ്‌ ആയി മാറുകയായിരുന്നു. റാണിയുമായി അടുത്തിടപഴകുന്നതിനെ ജയ എതിര്‍ക്കുകയായിരുന്നു. 

അഭിഷേക്‌ തന്നെ റാണിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഇരുവരും പിരിഞ്ഞതിനാല്‍ അഭിഷേക്‌ തന്റെ വിവാഹത്തിന്‌ റാണിയെ ക്ഷണിച്ചിരുന്നില്ല. ഒരു അഭിമുഖത്തില്‍ റാണി അതിനെക്കുറിച്ച്‌ തുറന്നു സംസാരിക്കുകയും ചെയ്‌തിരുന്നു. 

ഐശ്വര്യയും അഭിഷേകും തമ്മിലുള്ള വിവാഹം റാണിക്ക്‌ വലിയൊരു ഷോക്കായിരുന്നു. അതിന്‌ കാരണം മുമ്പ്‌ ഐശ്വര്യയുമായി റാണിക്കുണ്ടായിരുന്ന വഴക്കായിരുന്നു. ചല്‍തെ ചല്‍തെ എന്ന ഷാരുഖ്‌ ഖാന്‍ ചിത്രത്തില്‍ ഐശ്വര്യയെ മാറ്റി റാണി അഭിനയിക്കുകയായിരുന്നു. ഇതോടെ ഇരുവരും എതിരാളികളെ പോലെയാവുകയായിരുന്നു. 

എല്ലാവരും പല കാരണങ്ങളുമായി റാണിയുമായുള്ള ബന്ധം അവസാനിപ്പിച്ചെങ്കിലും ബിഗ്‌ ബി അത്‌ തുടരുകയായിരുന്നു. അത്‌ തെളിയിക്കാനുള്ള ഉത്തമ ഉദ്ദാഹരണമാണ്‌ പുതിയതായി ബച്ചന്‍ പുറത്തുവിട്ട റാണിയുടെ ഒപ്പമുള്ള ചിത്രം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക