Image

ദുല്‍ഖര്‍- ലാല്‍ ജോസ് ചിത്രം ഉടനില്ല!

Published on 17 April, 2017
ദുല്‍ഖര്‍- ലാല്‍ ജോസ് ചിത്രം ഉടനില്ല!


ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യാനിരുന്ന ‘ ഒരു ഭയങ്കര കാമുകന്‍’ ഉടനുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട് . ഉണ്ണി ആറിന്റെ തിരക്കഥയില്‍ ഈ ചിത്രമായിരുന്നു അടുത്തതായി ചെയ്യാന്‍ ലാല്‍ജോസ് തയാറെടുത്തിരുന്നത്. എന്നാല്‍ ഈ ചിത്രം ചില കാരണങ്ങളാല്‍ ഇപ്പോള്‍ തുടങ്ങാനാവാതെ വന്നിരിക്കുകയാണ്. അതോടെ ആശിര്‍വാദ് സിനിമാസിനായി തയാറാക്കുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ജോലികളിലേക്ക് കടന്നിരിക്കുകയാണ് ലാല്‍ജോസ്. മോഹന്‍ലാലും ലാല്‍ ജോസും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബെന്നി പി നായരമ്പലമാണ്.
അങ്കമാലി ഡയറീസിലെ ലിച്ചിയെ അവതരിപ്പിച്ച് ശ്രദ്ധേയയായ രേഷ്മ രാജനാണ് നായികയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മേയ് മാസത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രം നര്‍മത്തിന് പ്രാധാന്യം നല്‍കിയാകും ഒരുക്കുക. മേയില്‍ തന്നെയാണ് വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെയും ഷൂട്ടിംഗ് ആരംഭിക്കുന്നത്. ലാല്‍ജോസ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും മോഹന്‍ലാല്‍ ഒടിയനില്‍ ജോയിന്‍ ചെയ്യുക. പിന്നീട് ജൂലൈയില്‍ ലാല്‍ജോസ് ചിത്രത്തിന്റെ ബാക്കി ഭാഗങ്ങള്‍ പൂര്‍ത്തിയാക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക