Image

കൊളോണിലെ പെസഹാ ആചരണം പാരന്പര്യം പുതുക്കലായി

Published on 16 April, 2017
കൊളോണിലെ പെസഹാ ആചരണം പാരന്പര്യം പുതുക്കലായി
   കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ സമൂഹം കേരളത്തിലെ സീറോ മലബാര്‍ പാരന്പര്യക്രമത്തില്‍ പെസഹാ ആചരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ആറിന് പെസഹാ തിരുകര്‍മങ്ങള്‍ ആരംഭിച്ചു. ദിവ്യബലിയില്‍ യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് കാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കി. കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഫാ. ജോമോന്‍ മുളരിക്കല്‍ സഹകാര്‍മികത്വം വഹിച്ചു. കാലുകഴുകല്‍ ശുശ്രൂഷ, ദിവ്യബലി, പാനവായന, അപ്പം മുറിക്കല്‍, ആരാധന തുടങ്ങിയവ തിരുകര്‍മങ്ങളുടെ ഭാഗമായിരുന്നു.

യൂത്ത് കൊയറിന്റെ ഗാനാലാപനം തിരുകര്‍മങ്ങളെ ഭക്തിസാന്ദ്രമാക്കി. ജെന്‍സ് കുന്പിളുവേലില്‍, നോബിള്‍ കോയിക്കേരില്‍, വര്‍ഗീസ് ശ്രാന്പിക്കല്‍ എന്നിവര്‍ ശുശ്രൂഷകരായിരുന്നു. ഗ്രിഗറി മേടയില്‍, സിസ്റ്റര്‍ റിന്‍സി എന്നിവര്‍ ലേഖനം വായനയില്‍ പങ്കാളികളായി.

തുടര്‍ന്നു നോയല്‍ കോയിക്കേരില്‍,ഷൗണ്‍ കോയിക്കേരില്‍, ബൈജു പോള്‍, സിബോ, സജീവ്, അജോ പാലത്ത്, പോള്‍ ഗോപുരത്തിങ്കില്‍, തോമസ് അറന്പന്‍കുടി, കുഞ്ഞുമോന്‍ പുല്ലങ്കാവുങ്കല്‍, ജോസ് പുതുശേരി, സണ്ണി വെള്ളൂര്‍, വര്‍ഗീസ് ചെറുമഠത്തില്‍ എന്നീ പന്ത്രണ്ട് പേരുടെ പാദങ്ങള്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് പിതാവു കഴുകി ചുംബിച്ചുകൊണ്ട് ഈശോ തന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ പാദക്ഷാളനം നടത്തി ചുംബിച്ച് മാതൃക കാട്ടിയതിന്റെ ഓര്‍മ പുതുക്കി.

ദിവ്യബലിക്കുശേഷം ജോയി കാടന്‍കാവില്‍ പാനവായന നടത്തി. തുടര്‍ന്ന് മാര്‍ ചിറപ്പണത്ത് പെസഹാ ശുശ്രൂഷയില്‍ അപ്പം മുറിച്ച് ആശീര്‍വദിച്ച് വിശ്വാസികള്‍ക്ക് നല്‍കി. ജോസ്/മേരി പുതുശേരി കുടുംബമാണ് പാല്‍ തയാറാക്കിയത്. അഗാപ്പെയ്ക്കു ശേഷം തിരുമണിക്കൂര്‍ ആരാധനയും നടന്നു. കൊളോണ്‍ ബുഹ്‌ഹൈമിലെ സെന്റ് തെരേസിയ ദേവാലയത്തില്‍ നടന്ന കര്‍മങ്ങളില്‍ ഏതാണ്ട് മുന്നൂറോളം വിശ്വാസികള്‍ പങ്കെടുത്തു. 

കോഓര്‍ഡിനേഷന്‍ കണ്‍വീനര്‍ ഡേവീസ് വടക്കുംചേരിയുടെ നേതൃത്വത്തില്‍ കമ്മിറ്റിയംഗങ്ങളായ ആന്റണി സഖറിയ, ഷീബ കല്ലറയ്ക്കല്‍, തോമസ് അറന്പന്‍കുടി, ഗ്രിഗറി മേടയില്‍ എന്നിവരാണ് ക്രമീകരണങ്ങള്‍ നടത്തിയത്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക