Image

ആദ്യ കുട്ടി പിറന്നു; ആഘോഷമാക്കി ഒരു ഫ്രഞ്ച് ഗ്രാമം

Published on 15 April, 2017
ആദ്യ കുട്ടി പിറന്നു; ആഘോഷമാക്കി ഒരു ഫ്രഞ്ച് ഗ്രാമം
   പാരീസ്: മധ്യഫ്രാന്‍സിലെ ഒരു ഗ്രാമത്തില്‍ ഇത് ആഘോഷവേള. അന്പതു വര്‍ഷത്തിനിടെ ആദ്യമായാണ് അവിടെയൊരു കുട്ടി ജനിച്ചത്. ഗ്രാമവാസികളാകെട്ട ആഘോഷതിമിര്‍പ്പിലുമാണ്. 

ഔഗെ എന്ന കര്‍ഷക ഗ്രാമത്തിലാണ് സംഭവം. 105 മാത്രമാണ് ഈ ഗ്രാമത്തിലെ ജനസംഖ്യ. മാതാപിതാക്കളുടെ പൂന്തോട്ടത്തില്‍ അര്‍ധരാത്രിയാണ് ആക്‌സെല്‍ എന്ന പെണ്‍കുട്ടി ജനിച്ചു വീണത്. കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്യാന്‍ മാതാപിതാക്കള്‍ ടൗണ്‍ ഹാളിലെത്തിയപ്പോഴാണ് അന്പതു വര്‍ഷമായി ഇവിടെ ഒരു ജനനവും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല എന്നു വ്യക്തമാകുന്നത്.

ഇതിനുള്ള നടപടിക്രമങ്ങള്‍ എങ്ങനെയെന്നുപോലും ജീവനക്കാര്‍ക്ക് അറിയില്ല. അടുത്ത ടൗണ്‍ ഹാളിന്റെ സഹായത്തോടെയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. നൂറു വര്‍ഷത്തോളമായി ജനസംഖ്യ കുറയുന്ന പ്രവണത തുടരുകയാണ് ഔഗ് ഗ്രാമത്തില്‍.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക