Image

ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം മലയാളം സ്‌കൂള്‍ സെമിനാര്‍

Published on 15 April, 2017
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം മലയാളം സ്‌കൂള്‍ സെമിനാര്‍

      ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സ്‌കൂള്‍ സംഘടിപ്പിച്ച സെമിനാര്‍ മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ സാര്‍ഗെന്റോത്തില്‍ സംഘടിപ്പിച്ചു.

സാര്‍ഗെന്റോത്തിന്റെ നൈര്‍മല്യം തുളുന്പുന്ന ഗ്രാമീണഭംഗി ആസ്വദിച്ചിച്ചതിനൊപ്പം കുട്ടികളുടെ മലയാള ഭാഷാജ്ഞാനം വര്‍ധിപ്പിക്കുന്നതിനുള്ള പരിപാടികളും കുട്ടികളുടെ ഔട്ട്്‌ഡോര്‍ ഗെയിംസും ഗ്രില്‍ പാര്‍ട്ടിയും സെമിനാറിന്റെ ഭാഗമായിരുന്നു.

ഒറ്റപ്പെട്ട വീടുകളും ചരിത്ര പ്രാധാന്യമുള്ള കഥകളും പറയുന്ന ചുരുങ്ങിയ

കെട്ടിടങ്ങളുമാണ് ഈ മലയോരപ്രദേശത്തിന്റെ വിശേഷണം. സാര്‍ഗെന്റോത്തിലെ ഒരു കുന്നിന്‍ ചരിവിലെ ഹോസ്റ്റലാണ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും താമസത്തിനായി ഒരുക്കിയിരുന്നത്. പ്രകൃതിഭംഗി ആവോളം ആസ്വദിക്കുന്നതിനും കാട്ടില്‍ നിന്നും മാന്‍ കൂട്ടങ്ങളുടെ വരവും ഏവരെയും ആകര്‍ഷിച്ചു. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും ഒരുപിടി ഓര്‍മകള്‍ സമ്മാനിച്ച സെമിനാര്‍ ഒത്തൊരുമയുടെയും ഐക്യത്തിന്റെയും മാതൃകയായി.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക