Image

ഡബ്ലിന്‍ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിബിഎസ്

Published on 12 April, 2017
ഡബ്ലിന്‍ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിബിഎസ്
   ഡബ്ലിന്‍: ഡബ്ലിന്‍ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഏപ്രില്‍ 19, 20, 21 (ബുധന്‍, വ്യാഴം, വെള്ളി) ദിവസങ്ങളില്‍ ടൈറല്‍സ്ടൗണിലുള്ള പവേര്‍സ്ടൗണ്‍ എഡ്യൂക്കേറ്റ് റ്റുഗെതെര്‍ സ്‌കൂളില്‍ നടക്കും.

രാവിലെ ഒന്പത് മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ മൂന്നു ദിവസങ്ങളില്‍ നടക്കുന്ന വിബിഎസിന്റെ ചിന്താ വിഷയം ന്ധനീതിയിന്‍ കിരീടം’ (2 തിമോത്തിയോസ് 4:8) എന്ന ബൈബിള്‍ വചനമാണ്. ഈ വിഷയത്തെ ആസ്പദമാക്കി കുട്ടികള്‍ക്ക് പാട്ടുകളിലൂടെയും കളികളില്‍ക്കൂടിയും യേശുവിനെ കൂടുതലായി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ബൈബിള്‍ മഹോത്സവത്തില്‍ ഈ വര്‍ഷം ജീനി മാക്കേഴ്‌സ് എന്ന അയര്‍ലന്റിലെ പ്രമുഖ കുട്ടികളുടെ വിനോദ സംരംഭകരുടെ മാജിക്ക് ഷോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ മാതാപിതാക്കളും കുട്ടികളെ വിബിഎസില്‍ അയച്ച് ഈ അവസരം പ്രയോജനപ്പെടുത്തുവാന്‍ പള്ളി ഭാരവാഹികള്‍ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക