Image

ക്രിസ്തീയ ഭക്തിഗാന ആല്‍ബം 'സത്യനാദം’ പ്രകാശനം ചെയ്തു

Published on 11 April, 2017
ക്രിസ്തീയ ഭക്തിഗാന ആല്‍ബം 'സത്യനാദം’ പ്രകാശനം ചെയ്തു
      വിയന്ന: ചെറുകാട് ക്രിയേഷന്‍സിന്റെ അര്‍ധ ശാസ്ത്രീയ ക്രിസ്തീയ ഭക്തിഗാന ആല്‍ബം 'സത്യനാദം’ പ്രകാശനം ചെയ്തു. വിയന്നയില്‍ മലയാളി കാത്തലിക് കമ്യൂണിറ്റിയുടെ വാര്‍ഷിക ധ്യാനത്തോടനുബന്ധിച്ച് യൂറോപ്പിന്റെ അപ്പസ്‌തോലിക വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ആല്‍ബത്തിന്റെ ആദ്യ കോപ്പി പ്രശസ്ത വചന പ്രഘോഷകനും സംഗീതജ്ഞനുമായ ഫാ. ബിനോജ് മുളവരിക്കലിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

സീറോ മലബാര്‍ സഭയില്‍ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ആരാധന ഗാനങ്ങളുടെ പ്രസക്തിയെക്കുറിച്ചും മാര്‍ ചിറപ്പണത്ത് എടുത്തു പറഞ്ഞു. ചടങ്ങില്‍ സംസാരിച്ച വികാരി റവ. ഡോ. തോമസ് തണ്ടപ്പിള്ളി സിറിയക് ചെറുകാട് വിയന്നയിലെ മലയാളി കാത്തലിക് കമ്യൂണിറ്റിക്കുവേണ്ടി കഴിഞ്ഞ 34 വര്‍ഷമായി തുടര്‍ന്നു കൊണ്ടുപോകുന്ന ഗാനശുശ്രൂഷകളെ അനുസ്മരിച്ചു. എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും വാര്‍ഷിക ധ്യാനത്തിന് ഗാന ശുശ്രൂഷയും മറ്റു ക്രമീകരണങ്ങളും നല്‍കി സഹായിച്ചതിന് പ്രത്യേക നന്ദിയും പറഞ്ഞു. 

പുതിയ ആല്‍ബത്തിന് വളരെയധികം അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും നല്‍കിയ ഏവര്‍ക്കും സിറിയക് ചെറുകാട് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക