Image

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ്: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു

Published on 08 April, 2017
മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ്: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു
    ഡബ്ലിന്‍: ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്‌സ് സ്‌കൂളില്‍ ഏപ്രില്‍ 21, 22 (വെള്ളി, ശനി) തീയതികളില്‍ നടക്കുന്ന മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുന്നു. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഓണ്‍ലൈനില്‍ മാത്രമാണ് രജിസ്‌ട്രേഷന്‍. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഏപ്രില്‍ 10 ആണ്. 

ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. അയര്‍ലന്‍ഡിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുനൂറില്‍ പരം കുട്ടികള്‍ രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന കിഡ്‌സ് ഫെസ്റ്റില്‍ പങ്കെടുക്കും. ഈ വര്‍ഷം നാടന്‍ പാട്ടും മത്സര ഇനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന കുട്ടികള്‍ക്ക് സെപ്റ്റംബര് രണ്ടിന് ഓണാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ മൈന്‍ഡ് ഐക്കണ്‍ അവാര്‍ഡ് സമ്മാനിക്കും.

വിവരങ്ങള്‍ക്ക്: റൂബിന്‍ മാത്യു 0894767974, ജയ്‌മോന്‍ പാലാട്ടി 0879511344. 

റിപ്പോര്‍ട്ട്: മജു പേയ്ക്കല്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക