Image

യുക്മ നഴ്‌സസ് ഫോറം അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

Published on 07 April, 2017
യുക്മ നഴ്‌സസ് ഫോറം അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

      ലണ്ടന്‍: യുക്മ നഴ്‌സസ് ഫോറം സെന്‍ട്രല്‍ ലണ്ടനില്‍ നടത്തുന്ന നഴ്‌സസ് കണ്‍വന്‍ഷനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ യുക്മ നഴ്‌സസ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

പ്രവര്‍ത്തനമേഖലയിലെ മികവിന്റെ അടിസ്ഥാനത്തിലായിരിക്കും ജേതാവിനെ തെരഞ്ഞെടുക്കുക. NHS ബാന്‍ഡ് 5, 6, 7, 8 എന്നീ വിഭാഗങ്ങളിലും കെയര്‍ ഹോമുകളിലും ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കു നേരിട്ടോ സഹപ്രവര്‍ത്തകര്‍ വഴിയോ അവാര്‍ഡിനായി അപേക്ഷിക്കാം. അപേക്ഷകള്‍ ഏപ്രില്‍ 20 നു മുന്‍പ് uukmanf@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ലഭിച്ചിരിക്കണം. അപേക്ഷകര്‍ തങ്ങളെപറ്റിയുള്ള വ്യക്തി വിവരങ്ങള്‍ അടങ്ങിയ ആമുഖ പത്രവും(covering letter)തൊഴില്‍മേഖലയിലെ പ്രവര്‍ത്തനങ്ങളടങ്ങിയ സ്‌റ്റേറ്റ്‌മെന്റും പ്രത്യേകം പ്രത്യേകം പേജുകളിലായി സമര്‍പ്പിക്കേണ്ടതാണ്. 

ഏപ്രില്‍ 28ന് (വെള്ളി) നടക്കുന്ന പൊതുസമ്മേളനത്തില്‍ യുകെയിലെ പ്രമുഖ ട്രേഡ് യൂണിയനുകളായ ആര്‍സിഎന്‍, യൂണിസെന്‍, യുണൈറ്റഡ് എന്നിവയുടെ പ്രമുഖരായ നേതാക്കളുടെ സാന്നിധ്യത്തിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുക.

യുക്മ നഴ്‌സസ് ഫോറത്തിന്റെ കര്‍മ പരിപാടികളുടെ തുടക്കം കുറിക്കുന്ന കണ്‍വന്‍ഷനില്‍ തൊഴിലാളി യൂണിയനുകളിലെ അംഗത്വവും തൊഴിലാളികളുടെ അവകാശങ്ങളും തൊഴില്‍ മേഖലയിലെ നേതൃത്വവും ഉന്നമനവും ഇന്റര്‍വ്യൂ സ്‌കില്‍സും ബയോഡാറ്റാ തയാറാക്കലും റീവാലിഡേഷനും ഇന്‍ഡെമനിറ്റി ഇന്‍ഷ്വറന്‍സും നഴ്‌സിംഗ് പ്രവര്‍ത്തനമേഖലയില്‍ ശ്രദ്ധിക്കേണ്ട 6 ഭഇ’കള്‍ (6 ഭഇ’കള്‍(6 `C’IÄ (Care, compassion, competence, communication, courage, commitment))ആരോഗ്യ സംരക്ഷണ മേഖലയിലെ മാനുഷിക ഘടകങ്ങള്‍, നിയമങ്ങളും ജോലിസ്ഥലത്തെ പ്രശ്‌നങ്ങളും തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള പഠന ക്ലാസുകള്‍ പ്രഗല്‍ഭരായ വ്യക്തികള്‍ നയിക്കും. 

30 പൗണ്ട് ആണ് രജിസ്‌ട്രേഷന്‍ ഫീസ്. നഴ്‌സസ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ http://www.uukmanf.org.uk/registeryourinterest.aspxഎന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് നഴ്‌സസ് ഫോറത്തിന്റെ ചുമതലയുള്ള നാഷണല്‍ ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി അറിയിച്ചു. 

വിലാസം:YMCA Indian Student Hostel, 41 Ftizroy Square, London, W1T 6AQ, United Kingdom 

വിവരങ്ങള്‍ക്ക്: സിന്ധു ഉണ്ണി 07979 123615, ഏബ്രാഹം ജോസ് 07703 737073. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക