Image

പുതിയ മുഖവുമായി 50 ന്റെ യൂറോ നോട്ട് വിപണിയില്‍

Published on 04 April, 2017
പുതിയ മുഖവുമായി 50 ന്റെ യൂറോ നോട്ട് വിപണിയില്‍
     ബെര്‍ലിന്‍: ലോകത്തിലെ ഏതുനാണയത്തിനും ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകളാണ് സാധാരണക്കാരെ വിഢികളാക്കുന്നത്. എന്നാല്‍ യൂറോ നോട്ടുകളുടെ നിര്‍മാണം കാലാകാലങ്ങളായി എല്ലാം പഴുതുകളും അടച്ചുകൊണ്ടാണ് ഇപ്പോള്‍ മാറ്റി രൂപകല്പന ചെയ്ത് പുറത്തിറക്കിയത്. പ്രത്യേകിച്ച് യൂറോയുടെ 50 ന്റെ നോട്ടുകള്‍.

യൂറോ രാജ്യങ്ങളില്‍ ഏറെ പഴികേട്ട 50 യൂറോയുടെ കെട്ടു മട്ടും മാറ്റി ഇതാ പുതുമുഖവുമായി വിപണിയിലിറക്കി. യൂറോപ്പിന്റെ മോണിട്ടറി അഥോറിറ്റിയായ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കാണ് (ഇസിബി) നോട്ട് പുറത്തിറക്കിയത്. ഗ്രീക്ക് പുരാണവുമായി ബന്ധപ്പെട്ട ചിത്രത്തോടെ ആലേഖനം ചെയ്ത യൂറോപ്യന്‍ സീരീസ് എന്നറിയപ്പെടുന്ന നോട്ട് ഏപ്രില്‍ നാലിനാണ് ജനങ്ങളുടെ കൈകളിലെത്തിയത്.

പുതിയ 50 യൂറോ നോട്ടിന് ഓറഞ്ചും ബ്രൗണും കലര്‍ന്ന നിറമാണുള്ളത്. വെളിച്ചത്തിന്റെ മുന്‍പില്‍ പിടിച്ചാല്‍ നോട്ടില്‍ ചേര്‍ത്തിരിക്കുന്ന വിവരങ്ങള്‍ സുതാര്യമായി വെളിപ്പെടും. അതുപോലെ വാട്ടര്‍ മാര്‍ക്കിലും പ്രത്യേകതയുണ്ട്. ഇതിന്റെ വ്യാജനെ സൃഷ്ടിക്കാനാവില്ലെന്നാണ് ഇസിബി ബാങ്ക് മേധാവി മാരിയോ ഡ്രാഗിയുടെ പക്ഷം.

കള്ളനോട്ടുകളെ പരാജയപ്പെടുത്താന്‍ പുതിയ വാട്ടര്‍മാര്‍ക്കോടുകൂടി, യൂറോയുടെ 5, 10, 20 നോട്ടുകള്‍ ഇസിബി നേരത്തെ പുറത്തിറക്കിയിരുന്നു. യൂറോസോണില്‍ നിന്നു തന്നെ ഉണ്ടാവുന്ന കള്ളനോട്ടുകള്‍ യഥാര്‍ഥ നോട്ടുകളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്ത സാഹചര്യത്തിലാണ് 50 ന്റെ പുതിയ നോട്ടുകള്‍ പുതിയ രൂപവും ഭാവവും പേറുന്നത്. 100, 200 എന്നീ മൂല്യങ്ങളുള്ള നോട്ടുകളും വിപണിയിലുണ്ട്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക