Image

ഒറ്റമരക്കാട് (ശശിലേഖ)

Published on 02 April, 2017
ഒറ്റമരക്കാട് (ശശിലേഖ)
ഓട്ടിസം ഒരു ഒറ്റമരക്കാട്
മണല്‍ കാഴ്ച്ചക്കപ്പുറം
നിറമേറിയ ഈ
ഒരിതള്‍ പൂവ്

ചിരിയും കരച്ചിലും
വ്യംഗ്യാര്‍ത്ഥം ആക്കിയ ആള്‍ തിരക്കില്‍
നിയമങ്ങളുടെ ലോകത്തിനു
മുഖം തിരിച്ച് ഇങ്ങനെ
ഒരു ഒറ്റസഞ്ചാരി

മഴക്കാറുള്ള
ഒരു ധനുമാസരാവില്‍
നേരം തെറ്റിവന്നു
ഏറെ തിളക്കത്ത്‌തോടെ ഈ
ഒറ്റ നക്ഷത്രം
അതിരുകളും അരുതുകളും
ചോദ്യോത്തരങ്ങളും ഇല്ലാത്ത
സ്വച്ഛമായ ഈ രാജ്യത്ത് നീ
എകാധിപതി

അച്ഛന്‍
നിന്റെ ലോകത്തിന്റെ
ഉറക്കം നഷ്ടപെട്ട
കാവല്‍ക്കാരന്‍
ചിരിയില്‍
നിലവിളി ഒളിപ്പിച്ചു നിങ്ങള്‍ക്കു മുന്നില്‍
ഇങ്ങനെ

ഞങ്ങള്‍
തോല്‍ക്കാനാവാത്ത
ഒരു യുദ്ധത്തിലാണ്
ഞങ്ങളെ കണ്ടില്ലെന്നു നടിച്ചാലും
ഒറ്റമരക്കാട് (ശശിലേഖ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക