Image

പേരിനൊരു മകന്‍

Published on 25 February, 2012
പേരിനൊരു മകന്‍
വിനു ആനന്ദ്‌ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പേരിനൊരു മകന്‍ എന്ന എന്ന ടിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഇന്നസെന്റ്‌, സുരാജ്‌, ടിനി ടോം, ഹരിശ്രീ അശോകന്‍, സാദിഖ്‌, ശരണ്യാ മോഹന്‍, സീമാ ജി. നായര്‍, വനിത, അര്‍ച്ചന, ബിന്ദു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

കുട്ടനാട്ടിലെ പ്രശസ്‌തമായ ഒരു തറവാട്ടിലെ കാരണവരാണ്‌ പരിശ്ചന്ദ്രന്‍. പേരു സൂചിപ്പിക്കുന്നതുപോലെതന്നെയാണ്‌ ഇദ്ദേഹത്തിന്റെ സ്വഭാവവും. സത്യസന്ധനാണ്‌ അയാള്‍. നല്ല ചിന്തകളുള്ള നല്ല മനസിന്റെ ഉടമ. മക്കള്‍ രണ്‌ട്‌. മുരുകനും സത്യഭാമയും. സത്യഭാമയുടെ ജനനത്തോടെ ഭാര്യ മരിച്ചു. പിന്നെ സത്യഭാമയ്‌ക്ക്‌ അച്ഛനും അമ്മയുമെല്ലാം ഹരിശ്ചന്ദ്രനായിരുന്നു.

ഈ കാലഘട്ടത്തിലാണ്‌ സഹോദരി ശാരദയെയും നാലു മക്കളെയും തന്റെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്‌ടുവന്നത്‌. ശാരദയുടെ ഭര്‍ത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ടുപോയപ്പോഴാണ്‌ ഹരിശ്ചന്ദ്രന്‍ സഹോദരിയെയും മക്കളെയും തന്റെ വീട്ടിലേക്കു കൊണ്‌ടുവന്നത്‌. പിന്നെ ആ വീട്ടില്‍ ഹരിശ്ചന്ദ്രന്‌ ആറ്‌ മക്കളായി. അവിടെ വേര്‍തിരിവുകളൊന്നുമുണ്‌ടായില്ല. എല്ലാവരെയും ഒരുപോലെ കണ്‌ട അവര്‍ ഏക സഹോദരന്മാരെപ്പോലെ ഒന്നിച്ചുകളിച്ചുവളര്‍ന്നു. ആ കുടുംബത്തില്‍ ഒരേയൊരു പെണ്‍തരി മാത്രം. സത്യഭാമ. അതുകൊണ്‌ടുതന്നെ അവള്‍ ക്കുള്ള പരിഗണന ഏറി. അഞ്ചു സഹോദരങ്ങളുടെ ഒരേയൊരു സഹോദരി. അവള്‍ക്ക്‌ വിവാഹപ്രായമായതോടെ വിവാഹാലോചനകളും മുറുകി. എന്നാല്‍, ഈ തറവാട്‌ വിട്ടുപോകാന്‍ അവള്‍ തയാറായില്ല. ഇതിനു പ്രതിവിധി നേടിയത്‌ ഈ തറവാട്ടില്‍ ഒത്തുനില്‍ക്കാന്‍ സമ്മതമുള്ള ഒരു ചെക്കനെ കണെ്‌ടത്തുകയെന്നതായിരുന്നു. അങ്ങനെ ഒത്തുകിട്ടിയതാണ്‌ ദിനേശന്‍. ദിനേശന്‍ ഈ കുടുംബത്തിലെത്തുന്നതോടെ പുതിയ സംഭവവികാസങ്ങളും ആരംഭിക്കുകയായി. -വാഴൂര്‍ ജോസ്‌
പേരിനൊരു മകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക