Image

ആര്‍ത്തവം അശുദ്ധിയാണെന്ന്‌ പറയുന്നതില്‍ ശാസ്‌ത്രമുണ്ടെന്ന്‌ എം.എം ഹസന്‍

Published on 27 March, 2017
ആര്‍ത്തവം അശുദ്ധിയാണെന്ന്‌ പറയുന്നതില്‍ ശാസ്‌ത്രമുണ്ടെന്ന്‌ എം.എം ഹസന്‍


കെപിസിസി പ്രസിഡന്റിന്റെ താത്‌കാലിക ചുമതലയേറ്റ്‌ ആദ്യപൊതുപരിപാടിയില്‍ തന്നെ എം.എം ഹസനെതിരെ കടുത്ത വിമര്‍ശനവും പിന്നാലെ വിവാദവും. 

യുവജനക്ഷേമ ബോര്‍ഡ്‌ സംഘടിപ്പിച്ച യുവ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ക്യാമ്പിലാണ്‌ ഹസന്റെ വിവാദ പ്രസംഗവും അതിന്‌ ഉടനടി പെണ്‍കുട്ടികളില്‍ നിന്നും മറുപടിയും എത്തിയത്‌. 

മാധ്യമക്യാമ്പിന്റെ ഭാഗമായി `മാധ്യമങ്ങളും രാഷ്ട്രീയവും' എന്ന സെഷനില്‍ ആര്‍ത്തവത്തെക്കുറിച്ചായിരുന്നു ഹസന്റെ വിവാദ പരാമര്‍ശങ്ങള്‍.

ആര്‍ത്തവം അശുദ്ധിയാണെന്നും ആര്‍ത്തവകാലത്ത്‌ സ്‌ത്രീകള്‍ ആരാധനാലയങ്ങളില്‍ പോകരുത്‌ എന്ന്‌ പറയുന്നതില്‍ ശാസ്‌ത്രമുണ്ടെന്നും ക്യാമ്പില്‍ ഹസ്സന്‍ പറഞ്ഞു. 

അശുദ്ധരായിരിക്കുന്ന അവസ്ഥയില്‍ അമ്പലത്തിലും പള്ളിയിലും ആരാധന നടത്തരുതെന്ന്‌ പറയുന്നതില്‍ ശാസ്‌ത്രീയ കാരണങ്ങളുണ്ട്‌. അതിനെ മറ്റൊരു നിലയില്‍ കാണേണ്ടതില്ല. 

ഈ ദിവസങ്ങളില്‍ മുസ്ലീം സ്‌ത്രീകള്‍ നോമ്പെടുക്കാറില്ല. ഹിന്ദുവായാലും മുസ്‌ളിമായാലും ക്രിസ്‌ത്യാനിയായാലും അശുദ്ധിയുള്ള സമയങ്ങളില്‍ സ്‌ത്രീകള്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കേണ്ടതില്ലെന്ന അഭിപ്രായമാണ്‌ തനിക്കെന്നും ഹസ്സന്‍ വിശദമാക്കി.

ക്യാമ്പില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ ഉടനടി ഇതിനെ ചോദ്യം ചെയ്യുകയും വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയും ചെയ്‌തു. ഏത്‌ തരം അശുദ്ധിയെക്കുറിച്ചാണ്‌ താങ്കള്‍ പറയുന്നതെന്ന്‌ ഒരു പെണ്‍കുട്ടി എഴുന്നേറ്റ്‌ നിന്ന്‌ ചോദിച്ചു.

 താങ്കള്‍ പറയുന്ന അശുദ്ധി ഞങ്ങള്‍ക്ക്‌ മനസിലാകുന്നില്ല. രക്തമാണ്‌ ഉദേശിച്ചതെങ്കില്‍ ഞാനും താങ്കളുമെല്ലാം ആ അശുദ്ധിയുടെ ഭാഗമല്ലേ എന്നും പെണ്‍കുട്ടി ചോദിച്ചു. 

എന്നാല്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഈ വിഷയത്തില്‍ ഇപ്പോള്‍ ഇത്രയുമെ തനിക്ക്‌ പറയാന്‍ കഴിയുകയുളളുവെന്നും ഹസന്‍ തുടര്‍ന്ന്‌ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക