Image

പിണറായിയുടെ തലയ്‌ക്ക്‌ വിലയിട്ട കുന്ദന്‍ ചന്ദ്രാവത്‌ അറസ്റ്റില്‍

Published on 27 March, 2017
പിണറായിയുടെ തലയ്‌ക്ക്‌ വിലയിട്ട കുന്ദന്‍ ചന്ദ്രാവത്‌ അറസ്റ്റില്‍


കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ തലയെടുക്കുമെന്ന്‌ പ്രഖ്യാപിച്ച ആര്‍എസ്‌എസിന്റെ മുന്‍ നേതാവ്‌ അറസ്റ്റില്‍. ഉജ്ജൈനിലെ ആര്‍എസ്‌എസ്‌ നേതാവായിരുന്ന ചന്ദ്രാവതിനെയാണ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

 പിണറായി വിജയന്റെ തല വെട്ടുന്നയാള്‍ക്ക്‌ ഒരുകോടി രൂപ ഇനാം നല്‍കുമെന്നാണ്‌ ഇയാള്‍ പ്രഖ്യാപിച്ചിരുന്നത്‌. ഇതിനെ തുടര്‍ന്ന്‌ ഇയാളെ ആര്‍എസ്‌എസില്‍ നിന്നും പുറത്താക്കിയിരുന്നു. 


 പിണറായി വിജയനെതിരെ കൊലവിളി നടത്തിയതിന്‌ ഇയാള്‍ക്കെതിരെ മധ്യപ്രദേശ്‌ പൊലീസ്‌ കേസെടുത്തിരുന്നു. എളുപ്പത്തില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്‌ മധ്യപ്രദേശ്‌ പൊലീസ്‌ ഇയാള്‍ക്കെതിരെ ചുമത്തിയതെന്നായിരുന്നു നേരത്തെ ലഭിച്ച വിവരങ്ങള്‍.

പ്രസ്‌താവന വിവാദമായ പശ്ചാത്തലത്തില്‍ കുന്ദന്‍ ചന്ദ്രാവത്‌ പ്രസ്‌താവന പിന്‍വലിച്ച്‌ ഖേദപ്രകടനം നടത്തിയിരുന്നു. 

മധ്യപ്രദേശിലെ ഉജ്ജയിനില്‍ കേരളത്തിലെ രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കെതിരെ ആര്‍എസ്‌എസ്‌ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കുന്ദന്‍ ചന്ദ്രാവതിന്റെ വിവാദ പ്രസംഗം. 

പിണറായിയെ വധിക്കുന്നവര്‍ക്ക്‌ ഒരു കോടി രൂപ നല്‍കുമെന്നും അതിനുള്ള പണം വീട്‌ വിറ്റ്‌ കണ്ടെത്തുമെന്നുമായിരുന്നു പ്രസംഗം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക