Image

ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍

ജോര്‍ജ് തുമ്പയില്‍ Published on 27 March, 2017
ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍
ജാക്‌സണ്‍ ഹൈറ്റ്‌സ് : സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിലെ ഹാശാ ആഴ്ച ആചരണവും കാല്‍കഴുകല്‍ ശുശ്രൂഷയും ഇടുക്കി ഭദ്രാസന അധിപന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പൊലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. വികാരി ഫാ. ജോണ്‍ തോമസും മുന്‍ വികാരി വെരി. റവ. ടി എം സഖറിയാ കോര്‍ എപ്പിസ്‌കോപ്പയും ശുശ്രൂഷാ കര്‍മങ്ങളില്‍ സഹകാര്‍മികരാകും.

ഏപ്രില്‍ 8 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാ നമസ്കാരവും ധ്യാനവും.
പിറ്റേന്ന് ഹോശാന ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാതപ്രാര്‍ഥന, 9 മണിക്ക് വിശുദ്ധകുര്‍ബാനയും ഹോശാനഞായറാഴ്ച ശുശ്രൂഷകളും. വൈകുന്നേരം 6 മണിക്ക് പ്രാദേശികതലത്തില്‍ സന്ധ്യാ നമസ്കാരം. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പ്രാദേശികമായുള്ള സന്ധ്യാ നമസ്കാരം നടക്കും. ഏപ്രില്‍ 12 പെസഹാ ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് കുമ്പസാരം, 6 മണിക്ക് സന്ധ്യാ നമസ്കാരം, 7.30 ന് വിശുദ്ധ കുര്‍ബാന(പെസഹാ വ്യാഴാഴ്ച ശുശ്രൂഷകള്‍).

13 ന് വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാ നമസ്കാരം, 7.30 ന് കാല്‍ കഴുകല്‍ ശുശ്രൂഷ, 14 ന് ദുഖ വെള്ളിയാഴ്ച രാവിലെ 8.30 ന് ദുഖവെള്ളിയാഴ്ച ശുശ്രൂഷകള്‍, ഉച്ച കഴിഞ്ഞ് 3 മണിക്ക് പരമ്പരാഗത രീതിയില്‍ നേര്‍ച്ചകഞ്ഞിയോടെ ഉപവാസത്തിന് സമാപനം. 4 മണിക്ക് നമസ്കാരം. 15 ന് ദുഖശനിയാഴ്ച കര്‍മങ്ങള്‍ മൂന്നാം മണിക്കൂര്‍ നമസ്കാരത്തോടെ തുടങ്ങുന്നു. രാവിലെ 10 മണിക്ക് പ്രഭാത നമസ്കാരം, 11 മണിക്ക് വിശുദ്ധ കുര്‍ബാന.
16ന് ഈസ്റ്റര്‍ ഞായറാഴ്ച 8 മണിക്ക് പ്രഭാത നമസ്കാരവും ഈസ്റ്റര്‍ ശുശ്രൂഷകളും. 9.30ന് വിശുദ്ധ കുര്‍ബാന.

വിവരങ്ങള്‍ക്ക്: ഫാ. ജോണ്‍ ടി ആലുംമൂട്ടില്‍: 516 996 4887, സെക്രട്ടറി : വര്‍ഗീസ് കെ ജോസഫ് 516 302 3563, ട്രഷറര്‍: ബിജു വര്‍ഗീസ് 973 944 1348
ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക