Image

ആശുപത്രിയിലെത്തിച്ച വൃദ്ധയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി തിന്നു

Published on 27 March, 2017
ആശുപത്രിയിലെത്തിച്ച വൃദ്ധയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി തിന്നു
ഭോപ്പാല്‍: അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൃദ്ധയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊന്നു ഭക്ഷണമാക്കി. മധ്യപ്രദേശിലെ രാജ്ഗഡിലാണ് ദാരുണമായ സംഭവം നടന്നത്. 

തെരുവില്‍ അലഞ്ഞുനടന്നിരുന്ന ബിസ്മില്ല എന്ന എണ്‍പതുകാരിയെ പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. ഈമാസം 19ന് ഇവിടെനിന്നു വൃദ്ധയെ കാണാതായിരുന്നെങ്കിലും വിവരം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കഴിഞ്ഞദിവസം പ്രസവ വാര്‍ഡിനു സമീപത്ത് രൂക്ഷ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹത്തിന്റെ പകുതി ഭാഗം നായ്ക്കള്‍ ഭക്ഷിച്ച നിലയിലായിരുന്നെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.എസ്.ഗുപ്ത പറഞ്ഞു. മൃതദേഹത്തിന്റെ മേല്‍ഭാഗം പൂര്‍ണമായി നായ്ക്കള്‍ ഭക്ഷണമാക്കി. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ആശുപത്രിയില്‍നിന്നു പുറത്തിറങ്ങിയ ഇവരെ നായ്ക്കള്‍ കടിച്ചുകീറിയതാകാനാണ് സാധ്യതയെന്ന് ഡോ.എസ്.എസ്.ഗുപ്ത പറഞ്ഞു. 

ആുപത്രിയില്‍നിന്ന് ഇവരെ കാണാതായിരുന്നെങ്കിലും അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. ഗുണ ജില്ലയിലെ മധുസുദന്‍ഗഡ് സ്വദേശിയായ വൃദ്ധയുടെ ശേഷിച്ച ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്കു കൈമാറി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക