Image

ലൂക്കന്‍ മലയാളി ക്ലബിന്റ് ഈസ്റ്റര്‍ വിഷു ആഘോഷം ഏപ്രില്‍ 22ന്

Published on 27 March, 2017
ലൂക്കന്‍ മലയാളി ക്ലബിന്റ് ഈസ്റ്റര്‍ വിഷു ആഘോഷം ഏപ്രില്‍ 22ന്
  ഡബ്ലിന്‍: ലൂക്കന്‍ മലയാളി ക്ലബിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ ഏപ്രില്‍ 22ന് (ശനി) ആഘോഷിക്കുന്നു. 

വൈകുന്നേരം 4.30 മുതല്‍ പാമേഴ്‌സ് ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഹാളിലാണ് ആഘോഷപരിപാടികള്‍. കലാസന്ധ്യ, ഡിന്നര്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമായിരിക്കും. കലാപരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികളായ ബിനോയി കുടിയിരിക്കല്‍, ജയന്‍ തോമസ് ജിപ്‌സണ്‍ ജോസ്, ലിജോ അലക്‌സ് എന്നിവര്‍ അറിയിച്ചു. 

വിവരങ്ങള്‍ക്ക്: സോജന്‍ 087 986 7063, ബിജു 086 725 4305, ഉദയ് 086 352 7577, ഷൈബു കൊച്ചിന്‍ 087 684 2091, പ്രിന്‍സ് അങ്കമാലി 086 234 9138.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക