Image

ബാസലില്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് മേയ് 13ന്

Published on 27 March, 2017
ബാസലില്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് മേയ് 13ന്
  സൂറിച്ച്: കേരള കള്‍ച്ചറല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ബാസല്‍ സംഘടിപ്പിക്കുന്ന നാലാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ന്ധകെസിഎസ്സി ഓപ്പണ്‍ 2017’ മേയ് 13ന് (ശനി) രാവിലെ ഒന്പതു മുതല്‍ രാത്രി എട്ടുവരെ വിറ്റിസ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കും. 

30 വയസില്‍ താഴെയുള്ള ഏറ്റവും മികച്ച കളിക്കാരന് യൂത്ത് ഐക്കണ്‍ സ്വിസ് പുരസ്‌കാരവും 20 വയസിന് മുകളിലുള്ള മികച്ച കളിക്കാരന് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും സമ്മാനിക്കും. 

കോര്‍ഡിനേറ്റര്‍മാരായ ജെയിന്‍ പന്നാരക്കുന്നേല്‍, വര്‍ഗീസ് തിരുത്താനത്തില്‍, വിനോദ് ലൂക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ ടൂര്‍ണമെന്റിന്റെ തയാറെടുപ്പുകള്‍ നടന്നുവരുന്നു. 

വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക 

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക