Image

ബീഫ്‌ നിരോധിക്കില്ല; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ പുതിയ തന്ത്രം

Published on 27 March, 2017
 ബീഫ്‌ നിരോധിക്കില്ല; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ പുതിയ തന്ത്രം


മേഘാലയ: ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തി ദിവസങ്ങള്‍ക്കകം അറവ്‌ ശാലകള്‍ക്ക്‌ പൂട്ടിടാന്‍ തുടങ്ങിയെങ്കിലുംം അത്തരം നടപടികള്‍ അധികാരത്തിലെത്തിയാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കില്ലെന്ന്‌ബിജെപി   പ്രഖ്യാപിച്ചു.

ബീഫ്‌ നന്നായി ഉപയോഗിക്കുന്ന ക്രിസ്‌ത്യന്‍ ഭൂരിപക്ഷ മേഖലയായ മേഘാലയ, മിസോറാം, നാഗാലാന്‍ഡ്‌ എന്നിവിടങ്ങളില്‍ തങ്ങളുടെ ബീഫ്‌ വിരുദ്ധ രാഷ്ട്രീയം പച്ച പിടിക്കില്ലെന്ന തിരിച്ചറിവാണ്‌ ഈ പ്രഖ്യാപനത്തിന്‌ പിന്നില്‍.

ബിജെപി അധികാരത്തില്‍ വന്നാല്‍ ബീഫടക്കമുള്ള ആഹാരങ്ങള്‍ നിരോധിക്കുമെന്ന്‌ അഭ്യൂഹങ്ങള്‍ പരത്തുന്നുവെന്നും അതിനാല്‍ അങ്ങിനെയൊന്ന്‌ ഇഉണ്ടാവില്ലെന്ന്‌ വക്തമാക്കി മേഘാലയ ബിജെപി ജനറല്‍ സെക്രട്ടറി ഡേവിഡ്‌ കര്‍സാത്തി പത്ര കുറിപ്പ്‌ പ്രസിദ്ധീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക