Image

കൃഷ്‌ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല; കൃഷ്‌ണദാസിനെതിരെ നിലവില്‍ തെളിവില്ലെന്നും സുപ്രീം കോടതി

Published on 27 March, 2017
കൃഷ്‌ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല; കൃഷ്‌ണദാസിനെതിരെ നിലവില്‍ തെളിവില്ലെന്നും സുപ്രീം കോടതി

ന്യൂദല്‍ഹി: പാമ്പാടി നെഹ്‌റു കോളെജിലെ വിദ്യാര്‍ഥി ജിഷ്‌ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്‌റു ഗ്രൂപ്പ്‌ ചെയര്‍മാന്‍ പി.
കൃഷ്‌ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.


സംസ്ഥാന സര്‍ക്കാരിന്റെയും ജിഷ്‌ണുവിന്റെ അമ്മയുടെയും ഹര്‍ജിയാണ്‌ തള്ളിയത്‌. ജിഷ്‌ണുവിന്റെ മരണവുമായി ബന്ധപ്പെട്ട്‌ നിലവില്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനാകില്ലെന്ന നിലപാടാണ്‌ സുപ്രീംകോടതി സ്വീകരിച്ചത്‌.



തെളിവുകള്‍ പരിശോധിക്കാതെയാണ്‌ ജാമ്യം അനുവദിച്ചതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്‌.ജിഷ്‌ണുവിന്റെ മരണത്തില്‍ കൃഷ്‌ണദാസിന്‌ പങ്കുണ്ടെന്നതിന്‌ നിലവില്‍ തെളിവില്ലെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. മറ്റ്‌ പ്രതികളുടെ മൊഴികള്‍ മാത്രമാണ്‌ കൃഷ്‌ണദാസിനെതിരെയുള്ളത്‌. ഈ സാഹചര്യത്തില്‍ പി. കൃഷ്‌ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ലെന്ന്‌ കോടതി പറഞ്ഞു.

ജിഷ്‌ണു പ്രണോയിയുടെ അമ്മ മഹിജയും സംസ്ഥാന സര്‍ക്കാരും നല്‍കിയ ഹര്‍ജികള്‍ തളളിക്കൊണ്ടാണ്‌ സുപ്രീംകോടതിയുടെ വിശദീകരണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക