Image

സാഹിത്യ വധം പൂരപ്പാട്ട് (ജോയ്‌സ് തോന്ന്യാമല)

Published on 26 March, 2017
സാഹിത്യ വധം പൂരപ്പാട്ട് (ജോയ്‌സ് തോന്ന്യാമല)
(മലയാളത്തിലെ ഹാസ്യകവികളില്‍ അഗ്രഗണനീയനായ
കുഞ്ചന്‍ നമ്പ്യാരുടെ ഓട്ടന്‍ തുള്ളലിന്റെ ഈണത്തില്‍
ചൊല്ലാമിത്. ഈ സമൂഹത്തിലെ സാഹിത്യ കുലപതികള്‍ 
എന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്നവരുടെ
സൃഷ്ടി വൈകൃതങ്ങള്‍ എത്രയോ വര്‍ഷങ്ങളായി 
പരിസരമലിനീകരണം നടത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍
ഈ കവിതയിലെ പശ്ചാത്തലവും പാത്രങ്ങളും  
സാങ്കല്‍പികമാണ്. ഇത് ഞാനാണ്, ഞാന്‍ മാത്രമാണ്
എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍
ഞാന്‍ നിസഹായനാണ്)


ചൊല്ലാം ഞാനൊരു കഥ  ചൊന്നീടാം 
ആരും തമ്മില്‍ പറയുകയില്ലേല്‍ 
നാല്‍പ്പതു വര്‍ഷം മുന്‍പതിലെങ്ങോ 
ഇങ്ങത്തിയൊരു മലയാളക്കഥ

ജീവിതമാര്‍ഗം മുന്‍പില്‍ ചോദ്യ 
ചിഹ്നം പോലെ നിന്നൊരു നാളില്‍ 
പല വഴി പെരു വഴി തിരിഞ്ഞു മറിഞ്ഞു 
ഏഴാം കടലിന്നക്കരെ എത്തി

കറക്കും മാടായി കൂടെ കൂടിയ 
പെണ്ണിന്‍ കാശിന്‍ തിളക്കം പുരുഷന് 
അഹങ്കാരത്തിന്‍ മേമ്പൊടി ചാര്‍ത്തി 
ചുമ്മാ വീട്ടില്‍ കാവലിരുന്നു

വര്‍ഷാ വര്‍ഷം നാട്ടില്‍ പോകും 
കണ്ണില്‍ കണ്ടത് എല്ലാം വാങ്ങും 
മാളോര്‍  കേള്‍ക്കെ മുറി ഇംഗ്ലീഷിന്‍ 
വാക്കുകള്‍ വിതറി ആളായീടും

പാവപെട്ട നാട്ടാര്‍ ചെറിയൊരു 
ആവശ്യവുമായി വന്നാലിഷ്ട്ടന്‍ 
മെല്ലെയൊളിക്കും സാരികീഴില്‍ 
പത്തി മടക്കി കണവന്‍ ഭീരു

മുപ്പൂത് ദിവസം കഴിഞ്ഞാല്‍ പിന്നെ 
മടങ്ങും വീട്ടില്‍ കാവല്‍ നായായ് 
നട്ടു നനയ്ക്കും പച്ചകറികള്‍ 
എല്ലാം ചെയ്യും മിണ്ടാ മൃഗമായ്

അടുക്കള ജോലിയില്‍ മുഴുകിയ നേരം 
ഇഷ്ടനൊരാശയം മനസ്സിലുദിച്ചു 
ഇഷ്ടം പോലെ കാശുണ്ടെങ്കിലും 
നാലാള്‍ അറിയാന്‍ എന്തിര് മാര്‍ഗം...?

സാഹിത്യത്തിന്‍ പേര് പറഞ്ഞു കൂടാം 
വെളിയില്‍ സ്മാളുമടിക്കാം 
കട്ടന്‍ കാപ്പി വടകള്‍ പലവിധം 
സുലഭം കിട്ടും ആളേം കൂട്ടാം

പെരുമക്കൊത്തു പേരില്ലാന്നൊരു 
ശങ്കയും മാറും നാലാള്‍ അറിയും 
ചുമ്മാ വീമ്പു പറഞ്ഞു രസിക്കാം 
ഇളിക്കും ഫോട്ടോ പ്രിന്റും ചെയാം

വിളിയോ വിളിയായി ഫോണില്‍ 
വിളിയായി അഞ്ചെട്ടാള്‍ക്കാര്‍ക്കിഷ്ട്ടപ്പെട്ടു 
ഒടുവില്‍ ആ ദിനം വണഞ്ഞപ്പോള്‍ 
കൂടിയതോ വെറും മുന്നിഷ്ട്ടന്‍ മാര്‍

ഭാഷാ സ്‌നേഹം വല്ലാതവരില്‍ 
പെരുമഴ പോലെ കോരി പെയ്തു 
മലയാളത്തിന്‍ താതനെ മാറ്റി 
വള്ളത്തോളിനു നല്‍കി വിരുതന്‍ 

അന്നോളം മുതല്‍ ഇന്നോളം വരെ 
അമരത്തൊ ഒരു കേമന്‍ മാത്രം 
എല്ലാ മാസവും വെടിയാഘോഷം 
കൂടി കൂടി കാല്‍ നുറ്റാണ്ടായ്

ചുമ്മാ ദോഷം പറയരുതല്ലോ 
ഭാഷ വളര്‍ന്നു അവരുടെ ചുമലില്‍ 
അവരില്ലാര്‍ന്നേല്‍ കഷ്ടം കഷ്ടം 
മലയാളം നാം മറന്നേനേം...ഹോ..! 

പൊട്ടകുളത്തിലെ തവളയെ പോലെ 
നെഞ്ചു വിരിച്ചു നില്‍ക്കും ഇഷ്ടര്‍ 
പല പല നേരം കുത്തിക്കുറിച്ചത് 
സ്വന്തം ചെലവില്‍ പുസ്തകമാക്കി

പലനാള്‍ നിശകളില്‍ സ്പ്നം കണ്ടവര്‍ 
ഒരുനാള്‍ നേടും അംഗീകാരം 
മേലെ 'മുദ്രകള്‍' കാട്ടി പിന്നെ 
ചരിത്ര പുസ്തക താളുകള്‍ വീശി 

കെട്ടിയ പെണ്ണിന്‍  ചന്ദം മാളോര്‍ 
മുന്നില്‍ കാട്ടും പുങ്കന്‍ തന്നെ 
എഴുതിയ കൃതിയെ സ്വയവാക്കാലെ 
വാഴ്ത്തി പാടും നോവല്‍ക്കാരന്‍

അംഗീകാരം തേടി തേടി മെതിയടി 
മാത്രം തേഞ്ഞതു മിച്ചം 
കിട്ടാ കനിയത്  പുളിക്കും പിന്നെ 
യുവതലമുറയെ പഴിക്കും അഞ്ജര്‍

സാഹിത്യത്തിന്‍ പേരു പറഞ്ഞു 
കൂടിയാല്‍ അത് വെറും കൂട്ടം മാത്രം 
അന്നും ഇന്നും കൂടിയോര്‍ മാത്രം 
എന്തു വളര്‍ന്നു, പാഴ്മരം മാത്രം 

ഗുണമില്ലാത്തൊരു പാഴ്ത്തടി പോലെ 
തള്ളിവിടെല്ലിനി 'വധം'കൃതി വെറുതെ 
ശ്രേഷ്ഠമീ ഭാഷയെ കൊല്ലാ കൊലകള്‍ 
ചെയ്യരുതെന്നാല്‍ പുണ്യം കിട്ടും

സത്യം വെറുതെ പറഞ്ഞതിന്‍ പേരില്‍ 
കല്ലെറിയല്ലേ ഞാനൊരു പാവം 
ഏറുകളേറ്റ് ചത്തില്ലെങ്കില്‍ 
വീണ്ടും വീണ്ടും സത്യം പറയും...

സാഹിത്യ വധം പൂരപ്പാട്ട് (ജോയ്‌സ് തോന്ന്യാമല)
Join WhatsApp News
തോന്നിയവാസം 2017-03-27 07:16:07
തോന്നിയവാസം പറയാതെ തോന്ന്യാമലെ. എല്ലാ എഴുത്തൂകാരും ഒരു പോലാണോ? പലര്ക്കും പല ഗുണങ്ങള്‍, ദോഷങ്ങള്‍. എങ്കിലും എഴുത്ത് എന്ന മഹത്തായ കാര്യ്ം ചെയ്യാന്‍ അവര്‍ ശ്രമിക്കുന്നു. വിജയിക്കാം, പരാജയപ്പെടാം.
അതിനെ എന്തോ മോശപ്പെട്ട കാര്യമായി കാണുന്നവര്‍ക്ക് എന്തോ കൊതിക്കെറുവുണ്ട്. കള്ളു കുടീച്ച് വെറിയനായി നടക്കുന്നതീയൊക്കെയാണു എതിര്‍ക്കേണ്ടത്‌ 
വിദ്യാധരൻ 2017-03-27 08:52:13
'കുറ്റം കൂടാതുള്ള നരന്മാർ
കുറയും ഭൂമിയിലെന്നൊരു സത്യം
ഏല്ലാവർക്കും ബാധകമല്ലേ?
ചൊല്ലുമ്പോൾ നീ കോപിക്കല്ലേ.
സാഹിത്യം കഥ കവിതകളൊക്കെ
സാഹസജീവിത  ആഖ്യാനങ്ങൾ
ജീവിത തുമ്പുകൾ യോജിപ്പിക്കാൻ
രാവും പകലും അദ്ധ്വാനിപ്പോർ
ഓടുന്നു പല ദിക്കുകൾ തോറും
തേടുന്നതിനായി പലപല മാർഗ്ഗം
അങ്ങനെ എത്തി പലരും ഇവിടെ
ഇങ്ങീ സ്വപ്‌നം വിളയും  നാട്ടിൽ 
കുടിയേറ്റത്തിൻ കഥകൾ പറഞ്ഞാൽ
ഒടുങ്ങുകയില്ല ഒത്തിരി ഉണ്ട്   
ചിലരോ  ചില്ലറപ്പണികൾ ചെയ്യുത്
കലപിലകൂട്ടി കള്ളുകുടിച്ചു
പള്ളികൾ ക്ഷേത്രം അസോസിയേഷൻ
തള്ളിക്കേറി  നേതാക്കന്മാർ,
സംഗതി ഇങ്ങനെ ആണെന്നേലും
ഇംഗിതം ഉള്ളവർ കുറവല്ലൊട്ടും ,
ചിലവിനു നാല്ലൊരു മാർഗ്ഗം തേടി
ചിലർ പലതൊഴിലിൽ ശീലം നേടി 
എന്നാൽ ചിലരോ തിന്നു കൊഴുത്തു
മിന്നി നടന്നു വധുവിൻ ചിലവിൽ
പേരും പെരുമയും നേടാനെന്നാൽ
ആരും വഴികൾ  കാട്ടീടേണ്ട
നല്ലൊരു കുപ്പി കള്ളു കുടിച്ചാൽ
ഉള്ളിൽ ഭാവന താനേ വിരിയും
കഥകൾ കവിതകൾ വന്നുപിറക്കും
കഥയില്ലാത്തവർ ബഹളം വയ്ക്കും  
നാഥൻ ഇല്ലാ കളരിയിലങ്ങനെ
ആധുനിക ക്ളോണിങ് കുട്ടി പിറക്കും       
നല്ലൊരു കവിത കഥകൾക്കൊക്കെ
തെല്ലും കുറവില്ലിവിടെന്നാലും
എഴുതുകയില്ല അക്കഥയൊന്നും
എഴുതനാണേൽ സമയവുമില്ല 
പൊങ്ങത്തരവും തണ്ടും ഗർവ്വും
തങ്ങളിലാരാ ജേതാവെന്നൊരു ഭാവോം,
വ്യക്തിത്വത്തെ സൃഷ്ടിച്ചിടാൻ
വ്യക്തികൾ തമ്മിലുള്ളൊരു കലഹോം, 
ഓടിച്ചവരെ നാട്ടിൽ പോയി
തേടാനെഴുതാൻ  കൂലിക്കാരെ
അറിയില്ലക്കഥ നേരിട്ടെന്നാൽ
അറിവുള്ളവർ പറയും കഥയാ.
കാശുകൊടുത്താൽ എന്തും ചെയ്യാൻ
ആശാന്മാരും നാട്ടിൽ ബഹുലം
മലയാളത്തെ ക്ലാസിയ്ക്ക്ക്കാൻ
വിലപേശിയകൂട്ടർ  നാട്ടിലുമില്ലേ?
കുറ്റം പറവാൻ ഒത്തിരിയുണ്ട്
കുറ്റാളികൾ അത് വകവയ്ക്കില്ല
ഇങ്ങനെ നമ്മൾ ചികയുകയെങ്കിൽ
പൊങ്ങും എവിടെം നാറിയ ചരിതം
'കുറ്റം കൂടാതുള്ള നരന്മാർ
കുറയും ഭൂമിയിലെന്നൊരു സത്യം
ഏല്ലാവർക്കും ബാധകമല്ലേ?
ചൊല്ലുമ്പോൾ നീ കോപിക്കല്ലേ.

Simon 2017-03-27 18:25:38
കവിയ്ക്ക് ഹാസ്യം എന്ന വാക്കിന്റെ അർത്ഥം അറിയത്തില്ലെന്നു തോന്നുന്നു. ഈ കവിത പരിഹാസമാണ് ഹാസ്യമല്ല. കവിതയിൽ സന്തോഷമുണ്ടായത്  അദ്ദേഹത്തിനു മാത്രമാണ്.

നാൽപ്പതു വർഷങ്ങൾക്കു മുമ്പു വന്ന മൊത്തം ഭർത്താക്കന്മാരെ കവിതയിൽക്കൂടി പരിഹസിച്ചിട്ടുണ്ട്.  

ആദികാലത്തു വന്ന മലയാളികൾ കൂടുതലും ജീവിക്കാൻ വന്നവരായിരുന്നു. ഭാഷയറിയാതെ  മഞ്ഞത്തും തണുപ്പത്തും ഭാര്യയോടൊപ്പം കഷ്ടപ്പെട്ട് തന്നെയാണ് ഭൂരിഭാഗം മലയാളികളും ജീവിച്ചത്. അവരെ ആശ്രയിച്ചു ജീവിച്ചിരുന്ന മാതാപിതാക്കൾ, സഹോദരർ, സഹോദരികൾ, അവരുടെ വിവാഹം, കുടുംബത്തിന്റെ ദുഃഖം മൊത്തം വഹിച്ചുകൊണ്ടായിരുന്നു അവർ സായിപ്പിന്റെ നാട്ടിൽ കഴിഞ്ഞുവന്നിരുന്നത്. പഠിക്കുന്നവരെ പഠിപ്പിച്ചും നാട്ടിൽ തെക്കോട്ടും വടക്കോട്ടും നടന്ന ജോലിയില്ലാത്തവരെ അമേരിക്കയിൽ കൊണ്ടുവന്നു രക്ഷപ്പെടുത്തിയതും കവി പരിഹസിക്കുന്ന സാരിത്തുമ്പിൽ വന്നവർ തന്നെയായിരുന്നു. ആദ്യതലമുറകൾ ഇവിടെയുണ്ടായിരുന്നതുകൊണ്ടു രണ്ടാം തലമുറകൾക്ക് ബുദ്ധിമുട്ടില്ലാതെ എയർപോർട്ടിൽ നിന്ന് കാറിൽ കൊണ്ടുവരാൻ ബന്ധുക്കൾ ഉണ്ടായിരുന്നു.  

പലരും ജീവനെപ്പോലും പണയം വെച്ച് ടാക്സി ഓടിച്ചുകൊണ്ടു കുടുംബത്തെ പുലർത്തി വന്നിരുന്നു. ചിലർ അപകടപ്പെട്ടു മരിച്ചുപോവുകയും ചെയ്തു. അതിർത്തി കാത്ത നൂറു കണക്കിന് പട്ടാളക്കാരും ഇക്കൂടെയുണ്ട്. അവരെയെല്ലാം ഒന്നിച്ചാക്ഷേപിച്ചു സാരിയുടെ തുമ്പിൽ കഴിയുന്നുവെന്ന് കവിതയെഴുതിയാൽ കയ്യടി കിട്ടുമായിരിക്കും. വിവരക്കേടെന്നല്ലാതെ മറ്റൊന്നും പറയാനില്ല.
Vayanakkaran 2017-03-27 16:21:18
Dear Joyice T. Writer, Interesting certain points I agree and certain points I disagree. Let me explain below in short.
Agreeable points: Yes there are some writers clubs or societys, there are no democracy or election, continously they occupy or change just change another positions to cling on only. Most of the time same people read stories, resite poems etc. Same authorities take most of the time to supply their so called, non standard, below standard literary work. It is highly objectionable. But what to do there is nobody to question them. They use this meetings to market their own useless book or useless literary works. The talented people are not getting chances there. They are being kicked out from there. They use those forums to release same books multiple times and again discussion about that book for many meetings and many months. Ultimately by influence or by payments these people get several awards and ponnadas also. There we are only supposed to praise and promote

Disagreeable points: You think only your way of writing is good. There is no limit no boundries. I think you have to examine some US Malayalee  literary work and contributions. Lack of study or ignorance reflect here and in many of your observations. You consider or carry some fake literary people on your shoulders and think they are great. What about fake, paid, cooolie writers?. Many such fake Doctorate writers week after week on their credits publish many articles and stories in media? Why you are not questioning or writing against them. We must be impartial and independent. These Vayanakkaran is going to write soon all about these
നന്ദൻ 2017-03-30 08:34:21
സത്യം എപ്പോഴും മധുരിക്കണമെന്നില്ല. കവി പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും സത്യമാണ്. 

തൂങ്ങി വിസയിൽ വന്ന ചിലർക്ക് ഇംഗ്ലീഷ് മാത്രമേ പറയാനും എഴുതാനും അറിയൂ. പല ഞായറാഴ്ചയും കേൾക്കാം "വൺ ഡോളേഴ്സ്". ഈമലയാളീ പ്രതികരണ കോളത്തിലും കാണാം മുറി ഇംഗ്ലീഷുകാരെ...
വിദ്യാധരൻ 2017-03-30 11:43:53
ഏതുഭാഷയും പഠിക്കുന്നത് നല്ലതാണ്. കൂടുതൽ ഭാഷ പഠിച്ചാൽ കൂടുതൽ ഗുണം ഉണ്ടാകും. തൂങ്ങി വന്നാലും നിരങ്ങി വന്നാലും ചുമലിൽ ഇരുന്നു വന്നാലും വന്ന നാട്ടിലെ ഭാഷ പഠിച്ചാൽ   തൂങ്ങി കിടക്കാതെ ഇരുന്നു നിരങ്ങാതെ മറ്റുള്ളവരുടെ ചുമലിൽ ഇരിക്കാതെ സ്വന്തം കാലിൽ നിൽക്കാം. ചേരേ തിന്നുന്ന നാട്ടിൽ ചെന്നാൽ ചേരയുടെ നടുമുണ്ടം തിന്നണം എന്ന് കാണവന്മാർ പറഞ്ഞത് ചേരയെ പിടിച്ചു മുറിച്ചു തിന്നാനല്ല എന്നാൽ മുറി ഇഗ്ളീഷൊക്കെ പഠിക്കാന പറഞ്ഞത്.  അറിയാം വയ്യാത്ത ഭാഷയുടെ മുറി പറഞ്ഞു പഠിക്കുന്നത് മുറി പറയാതെ ഇങ്ങനെ കുറ്റം പറഞ്ഞിരിക്കുന്നവരെക്കാളും എത്രയോ നല്ലതാണ്.  ഒരു ഇരുണ്ട മുറിയുടെ കതക് മെല്ലെ തുറക്കുമ്പോൾ പ്രകാശം അതിലേക്ക് അരിച്ചു കയറും അത് ഇരുട്ടിനെ തുരത്തും, അതുപോലെ നന്ദകുമാരനും മുറി ഇഗ്ളീഷ് പഠിച്ചിട്ട് ഈ മലയാളിയുടെ ഇഗ്ളീഷ് പതിപ്പ് വായിച്ചു തുടങ്ങുക. അന്ധത മാറിക്കിട്ടും  ഡൂ യു അണ്ടർസ്റ്റാൻഡ് വാട്ട് ഐ യാം ടോക്കിങ് എബൌട്ട് ?
Chakkappan Donald 2017-03-30 12:38:02
നോ ഇന്ഗ്ലീഷ് നോ മലയാളം ഒൺലി മംഗ്ലീഷ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക