Image

നാസയെ തിരുത്തി സ്‌കൂള്‍ വിദ്യാര്‍ഥി

Published on 26 March, 2017
നാസയെ തിരുത്തി സ്‌കൂള്‍ വിദ്യാര്‍ഥി
ലണ്ടന്‍: നാസയുടെ തെറ്റുകള്‍ സ്‌കൂള്‍ വിദ്യാര്‍ഥി കണ്ടെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്നും പുറത്തുവിട്ട വിരങ്ങളിലെ തെറ്റുകളാണ് പതിനേഴുകാരനായ വിദ്യാര്‍ഥി കണ്ടെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ ടാപ്ടണ്‍ സ്‌കൂള്‍ വിദ്യാര്‍ഥി മൈല്‍സ് സോളമനാണു നാസയുടെ തെറ്റുകള്‍ കണ്ടെത്തിയത്.

ബഹിരാകാശ നിലയത്തിലെ റേഡിയേഷന്‍ സംബന്ധിച്ച വിവരങ്ങളിലെ തെറ്റാണ് സോളമന്‍ കണ്ടെത്തിയത്. നാസയുടെ യഥാര്‍ഥവിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു പഠനത്തിനു നല്‍കിയപ്പോഴാണ് സോളമന്‍ തെറ്റുകള്‍ കണ്ടെത്തിയത്. തെറ്റു കണ്ടെത്തിയതിനെ തുടര്‍ന്നു നാസയ്ക്കു ഇമെയില്‍ അയയ്ക്കുകയായിരുന്നുവെന്നു സോളമന്‍ പറഞ്ഞു. തെറ്റിനെ കുറിച്ചു പരിശോധിക്കാന്‍ തന്നെ നാസ ക്ഷണിച്ചതായും സോളമന്‍ അറിയിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക