Image

ഈ രാജി കുറ്റസമ്മതല്ല, ധാര്‍മ്മിക ബാധ്യത: എന്‍.കെ ശശീന്ദ്രന്‍

Published on 26 March, 2017
ഈ രാജി കുറ്റസമ്മതല്ല,  ധാര്‍മ്മിക ബാധ്യത: എന്‍.കെ ശശീന്ദ്രന്‍
കോഴിക്കോട്‌: മന്ത്രിസ്ഥാനം രാജിവെക്കുന്നതായി മന്ത്രി എ.കെ ശശീന്ദ്രന്‍. പരാതിക്കാരിയായ യുവതിയെ ലൈംഗികമായി അധിക്ഷേപിച്ചു എന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണിത്‌.

തന്റെ രാജി ഒരു തരത്തിലുമുള്ള കുറ്റസമ്മതമല്ലെന്നും ഇത്തരം ഒരു ആരോപണം ഉയര്‍ന്നതിനാല്‍ ഈ സ്ഥാനത്തു തുടരുന്നത്‌ ധാര്‍മ്മികതയല്ല എന്നു തിരിച്ചറിഞ്ഞുകൊണ്ടാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. 

കോഴിക്കോട്‌ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക