Image

മൊബൈല്‍ കണക്ഷനും ആധാര്‍ നിര്‍ബന്ധമാക്കും

Published on 26 March, 2017
മൊബൈല്‍ കണക്ഷനും ആധാര്‍ നിര്‍ബന്ധമാക്കും



ന്യൂഡല്‍ഹി :മൊബൈല്‍ ഫോണ്‍ കണക്ഷന്‌ ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഉടന്‍ പ്രാബല്യത്തിലാകും. നിലവിലെ വരിക്കാരുടെ കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിക്കും. വ്യാജ ഫോണ്‍ കണക്ഷനുകള്‍ക്ക്‌ തടയിടാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ്‌ അടിസ്ഥാനമാക്കിയാണ്‌ സര്‍ക്കാര്‍ നീക്കം. 

മൊബൈല്‍ കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിച്ചാല്‍, പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന്‌ സര്‍ക്കാര്‍ തന്നെയാണ്‌ കോടതിയെ അറിയിച്ചത്‌. നിലവിലെ കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ആയിരം കോടി രൂപ ചെലവ്‌ വരും. 2018 ഫെബ്രുവരിയില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാനാണ്‌ ശ്രമം.

തിരിച്ചറിയല്‍ കാര്‍ഡും മറ്റ്‌ രേഖകളും ഉപയോഗിച്ചാണ്‌ ഇപ്പോള്‍ സിം അനുവദിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക