Image

യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയ ബിജെപി നേതൃത്വത്തിനെതിരെ ഫാലി നരിമാന്‍

Published on 26 March, 2017
യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയ ബിജെപി നേതൃത്വത്തിനെതിരെ  ഫാലി നരിമാന്‍


ന്യൂഡല്‍ഹി: തീവ്ര ഹിന്ദുത്വ നിലപാടിനാല്‍ 'താര'മായ യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയാക്കിയ ബിജെപി നേതൃത്വത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്‌ത്‌ രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകനും നിയമവിദഗ്‌ധനുമായ ഫാലി നരിമാന്‍. ഇത്‌ ഹിന്ദു രാഷ്ട്രത്തിന്റെ തുടക്കമാണോ എന്നാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടുള്ള നരിമാന്റെ ചോദ്യം.

പ്രധാനമന്ത്രി ഒരുപക്ഷെ ഇത്‌ നിഷേധിച്ചേക്കാം. പക്ഷെ മുഖ്യമന്ത്രിയായി ആ പ്രത്യേക വ്യക്തിയെ അവരോധിച്ചത്‌ മത രാഷ്ട്രം പ്രചരിപ്പിക്കാന്‍ മോഡി ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയാണാണ്‌ എന്റെ അനുമാനം. ഇത്‌ ഹിന്ദുരാഷ്ട്രത്തിന്റെ തുടക്കമാണോ? പ്രധാനമന്ത്രിയോട്‌ ചോദിക്കേണ്ടതുണ്ട്‌. 
 
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്‌ ശേഷമുള്ള ഉത്തര്‍പ്രദേശിലെ സംഭവ വികാസങ്ങളിലുള്ള ആശങ്കയും അദ്ദേഹം പ്രകടമാക്കി. ഭരണഘടന ഭീഷണി നേരിടുകയാണ്‌. ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതിന്‌ പിന്നിലുള്ള ഉദ്ദേശം രാഷ്ട്രീയ പാര്‍ട്ടികളുടെ വക്താക്കള്‍ക്ക്‌ കാണാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ തങ്ങളുടെ തലയും കണ്ണും പരിശോധിക്കണമെന്നും നരിമാന്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക