Image

എം എം ഹസന്‌ കെപിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല

Published on 25 March, 2017
എം എം ഹസന്‌ കെപിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല

തിരുവനന്തപുരം : വി എം സുധീരന്‍ രാജിവച്ച്‌ രണ്ടാഴ്‌ചയ്‌ക്കുശേഷം കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ താല്‍ക്കാലിക നിയമനം. എം എം ഹസന്‌ താല്‍ക്കാലിക ചുമതല നല്‍കാനാണ്‌ തീരുമാനം. ഹൈക്കമാന്‍ഡ്‌ ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെയാണ്‌ തീരുമാനം അറിയിച്ചത്‌. എന്നാല്‍, സ്ഥിരം പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്‌ ഇനിയും തീരുമാനമായിട്ടില്ല.

പദവി ഏറ്റെടുക്കാന്‍ തയാറാണെന്ന്‌ വൈസ്‌ പ്രസിഡന്റായ ഹസന്‍ പരസ്യ നിലപാടെടുത്തിരുന്നു. വി ഡി സതീശന്‍, ലാലി വിന്‍സന്റ്‌ തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നുവന്നിരുന്നു.

യുഎസില്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി തിരിച്ചെത്തിയതോടെയാണ്‌ തീരുമാനം ഉണ്ടായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക