Image

ഡിട്രോയിറ്റ് കേരള ക്ലബ് പയനീഴ്‌സ് ഡേ സംഘടിപ്പിച്ചു

അലന്‍ ചെന്നിത്തല Published on 25 March, 2017
ഡിട്രോയിറ്റ് കേരള ക്ലബ് പയനീഴ്‌സ് ഡേ സംഘടിപ്പിച്ചു
ഡിട്രോയിറ്റ്: പ്രമുഖ കലാ സാംസ്കാരിക സംഘടനയായ കേരള ക്ലബ് പയനീഴ്‌സ് ഡേ എന്ന പേരില്‍ നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച മുന്‍കാല പ്രവര്‍ത്തകരെ ആദരിച്ചു. സെന്‍റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സംഗീത സാന്ദ്രമായിരുന്ന സ്‌നേഹ സംഗമത്തില്‍ മുതിര്‍ന്നവരും യുവതി യുവാക്കളും കുട്ടികളുമടക്കം നിരവധിപേര്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്ക് പാരിതോഷികവും സമര്‍പ്പിച്ചു.

ഭാരവാഹികളായ ജെയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറന്പില്‍, സുജിത് മേനോന്‍, ധന്യ മേനോന്‍, ലിബിന്‍ ജോണ്‍, അജയ് അലക്‌സ്, ബൈജു പണിക്കര്‍, തോമസ് , ബിനോയ് ഏലിയാസ് എന്നിവര്‍ക്കൊപ്പം എക്‌സിക്യൂട്ടീവ് അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി നടത്തുന്ന ഈ വര്‍ഷത്തെ കമ്യൂണിറ്റി ഡേ മേയ് 20ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഡിട്രോയിറ്റ് കേരള ക്ലബ് പയനീഴ്‌സ് ഡേ സംഘടിപ്പിച്ചുഡിട്രോയിറ്റ് കേരള ക്ലബ് പയനീഴ്‌സ് ഡേ സംഘടിപ്പിച്ചുഡിട്രോയിറ്റ് കേരള ക്ലബ് പയനീഴ്‌സ് ഡേ സംഘടിപ്പിച്ചുഡിട്രോയിറ്റ് കേരള ക്ലബ് പയനീഴ്‌സ് ഡേ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക