Image

ഡോ:ജോസ് കാനാട്ടിനു ദീപികയുടെ 'പ്രവാസി രത്‌ന' പുരസ്‌കാരം

അനില്‍ പെണ്ണുക്കര Published on 25 March, 2017
ഡോ:ജോസ് കാനാട്ടിനു ദീപികയുടെ 'പ്രവാസി  രത്‌ന'  പുരസ്‌കാരം
ദീപിക  ദിനപ്പത്രം ഏര്‍പ്പെടുത്തിയ  2017  ലെ 'പ്രവാസി  രത്‌ന'  പുരസ്‌കാരം പ്രവാസി മലയാളി ഫെഡറേഷന്‍ ചെയര്മാന്‍ ഡോ:ജോസ് കാനാട്ടിനു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിക്കും. സമൂഹത്തില്‍ വിവിധ രംഗംങ്ങളില്‍ മികവ് തെളിയിക്കുന്ന പ്രതിഭകളെയും അവരുടെ മികച്ച സംഭാവനകളെയും പരിഗണിച്ചാണ്  പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
കുമരകം ബാക് വാട്ടര്‍ റിപ്പിള്‍സ് റിസോര്‍ട്ടില്‍ ഇന്ന് വൈകുന്നേരം ആറുമണിക്കാണ് അവാര്‍ഡ് ദാനം നടക്കുക.

വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എല്ലാ വര്‍ഷവും മലയാളത്തിന്റെ അക്ഷരമുത്തശ്ശിയായ ദീപിക പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നു .പ്രവാസി സംഘടനാ രംഗത്തു നല്‍കിയ നിസ്തുലമായ സേവനങ്ങള്‍,ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, മറ്റു സാംസ്‌കാരിക സംഭാവനകള്‍ എന്നിവ പരിഗണിച്ചാണ് ജോസ് കാനത്തിന് പ്രവാസി രത്‌ന പുരസ്കാരം നല്‍കി ദീപിക ആദരിക്കുന്നത്.

മലയാള ഭാഷയ്ക്കും ,മലയാള പത്രപ്രവര്‍ത്തന രംഗത്തും ഏറ്റവും മികച്ച സംഭാവനകള്‍ നല്‍കുകയും മലയാളിയുടെ വായനാബോധത്തെ സാംസ്‌കാരികമായി ഉയര്‍ത്തുകയും ചെയ്യുന്ന മലയാളികളുടെ പ്രിയപ്പെട്ട ദീപിക ദിനപ്പത്രം നല്‍കുന്ന ഈ ആദരവ് തന്റെ സംഘടനാ ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവായിരിക്കുമെന്നു ഡോ:ജോസ് കാനാട്ട് ഈ മലയാളിയോട് പറഞ്ഞു.
പ്രവാസി മലയാളി ഫെഡറേഷന്റെ ചെയര്മാന് കൂടിയായ ഡോ:ജോസ് കാനാട്ട് അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വൈസ് പ്രസിഡന്റ് കൂടിയാണ്.

'സംഘട പ്രവര്‍ത്തനം വെറും വാക്കല്ല,ആത്മാര്‍ത്ഥമായ പ്രവര്‍ത്തിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ലോകത്തിനെ ഒരു കോണിലും ഒരു മലയാളിയും അവഗണിക്കപ്പെടാന്‍ ഇടയാകരുത്. എല്ലായിടത്തും സഹായ ഹസ്തവുമായി പ്രവ്‌സി മലയാളി ഫെഡറേഷന്‍ ഉണ്ടാകും. അവിടെ ലാഭ നഷ്ടങ്ങളുടെ കഥ അല്ല ,മറിച്ചു വിഷമങ്ങള്‍ നൗഭവിക്കുന്നവര്‍ക്കു അതിനു പരിഹാരം കാണുക ,അതിനു വേണ്ട സഹായം ചെയ്യുക. അതിനായി പ്രവാസി മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ട് വരിക. അതിനായി പ്രവര്‍ത്തിയ്ക്കുകയാണ് പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനം. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളും അങ്ങനെ തന്നെ '

ജോസ് കാനാട്ട് അഭിപ്രയപ്പെട്ടു. തനിക്കു ലഭിച്ച പുരസ്‌കാരം അമേരിക്കന്‍ മലയാളി സമൂഹത്തിനു കൂടി അവകാശപ്പെട്ടതാണ്. തന്റെ പ്രവര്‍ത്തനങ്ങളുടെ പ്രേരക ശക്തി അവരാണ് അവരുടെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് ഇന്ന് ഈ പുരസ്‌കാരത്തിന് ഇടയാക്കിയത്.
ലോക മലയാളികള്‍ക്കിടയില്‍ വലിയ സാന്നിധ്യമായി മാറാന്‍ പ്രവാസി മലയാളി ഫെഡറേഷന് സാധിച്ചിട്ടുണ്ട്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരായ വ്യക്തികള്‍ ഇന്ന് ഫെഡറേഷന്റെ ഭാഗമാണ്. കേരളത്തില്‍ തിരുവന്തപുരം,പാലാ,കൂത്താട്ടുകുളം,എറണാകുളം എന്നിവിടങ്ങളിയായി ഫെഡറേഷന്റെ ഓഫിസുകളും പ്രവര്‍ത്തിക്കുന്നു. തിരുവന്തപുരത്തെ ഓഫിസിന്റെ ഉത്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കുകയുണ്ടായി .

അങ്ങനെ പ്രവാസികളുടെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കുകയും പരിഹരിക്കുന്നതിനുമായി ഫെഡറേഷന്റെ ഓഫീസ് സജീവമായി പ്രവര്‍ത്തിക്കുന്നു. അതിനായി ഒരു ആത്മീയ സാന്നിധ്യം രക്ഷാധികാരിയായി ഞങ്ങള്‍ക്ക് ഒപ്പമുണ്ട്. ഗുരു രത്‌നം ജ്ഞാനതപസ്വി. അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ കരുത്താണെന്നും ഡോ:ജോസ് കാനാട്ട് കൂട്ടിച്ചേര്‍ത്തു.

ഇന്ന് വൈകിട്ട് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ദീപിക മാനേജിഗ് ഡയറക്ടര്‍ ഡോ:മാണി പുതിയിടം ആദ്യദക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തും. എം.എല്‍.എ മാരായ സുരേഷ് കുറുപ്പ്, അഡ്വ.മോന്‍സ് ജോസഫ് ചലച്ചിത്ര തരാം പ്രേം പ്രകാശ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

ഡോ:ജോസ് കാനാട്ടിനു ദീപികയുടെ 'പ്രവാസി  രത്‌ന'  പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക