എല്‍ഡിഎഫില്‍ ചേരാനും തയ്യാറാണെന്ന്
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബിഡിജെഎസിന്
യോജിക്കാവുന്നത് എല്‍ഡിഎഫിനോടാണ്. ഇടതുപക്ഷത്തെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും
വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
പിണറായി വിജയനോടുള്ള തന്റെ പ്രത്യേക സ്നേഹവും
വെള്ളാപ്പള്ളി മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയില്‍ വ്യക്തമാക്കി.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉയര്‍ന്നു നില്‍ക്കുന്നത് പിണറായിയുടെ
വ്യക്തിപ്രഭാവത്തിലാണെന്നാണ് വെള്ളാപ്പള്ളി നടേശന് പറഞ്ഞത്.
കേരളത്തിലെ
ബിജെപി ബിഡിജെഎസിനെ വഞ്ചിച്ചു. എന്‍ഡിഎ വിട്ട് പുറത്തുവരികയാണെങ്കില്‍
പാര്‍ട്ടിക്ക് ഏറ്റവും നല്ലത് ഇടതുപക്ഷത്തേക്ക് വരികയാണ്. എല്‍ഡിഎഫ് സ്വാഗതം
ചെയ്യുമെങ്കില്‍ അത്രത്തോളം നല്ലത് മറ്റൊന്നുമില്ലെന്നും വെള്ളാപ്പള്ളി നടേഷന്
പറഞ്ഞു.
പിണറായി വിജയന്റെ സംഘടനാശേഷി കൊണ്ടാണ് സിപിഐഎം കെട്ടുറപ്പോടെ
നിന്നതെന്ന് പറഞ്ഞ വെള്ളാപ്പള്ളി ലാവ്ലിന് കേസില്‍ പിണറായി ഒരു രൂപ പോലും
വാങ്ങിയതായോ എന്തെങ്കിലും തെറ്റായി പ്രവര്‍ത്തിച്ചതായോ താന്‍
വിശ്വസിക്കുന്നില്ലെന്നും വ്യക്തമാക്കി.