ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ആഘോഷിച്ചു. മാര്‍ച്ച് 18ന് സെന്റ് ജോസഫ്‌സ് മാസ് സെന്ററിലെ മെറിയോന്‍ റോഡ് ഔര്‍ ലേഡി ക്യൂന്‍ പീസ് ദേവാലയത്തില്‍ നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. ടോമി പാറാടിയില്‍ മുഖ്യ കാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കി. ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലിന്‍സ് ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്നു വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ച് പ്രദിക്ഷണം നടന്നു. ലദീഞ്ഞ്, നൊവേന, തിരുനാള്‍ നേര്‍ച്ച എന്നിവ തിരുനാളിനെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി. സെന്റ് ജോസഫ്‌സ് മാസ് സെന്ററാണ് തിരുനാളിന് നേതൃത്വം നല്‍കി.
റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍