Image

ഫഹദ് ചിത്രത്തിനായി തടി കുറച്ച് സ്‌നേഹ

Published on 24 March, 2017
ഫഹദ് ചിത്രത്തിനായി തടി കുറച്ച് സ്‌നേഹ
ശിവകാര്‍ത്തികേയനും ഫഹദ് ഫാസിലും ഒന്നിക്കുന്ന തമിഴ് ചിത്രം വേലൈക്കാരനില്‍ നടി സ്‌നേഹയും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിനായി ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സ്‌നേഹ. ഫഹദിന്റെ ആദ്യ തമിഴ് ചിത്രമാണിത്.

നേരത്തെ പ്രമാണി എന്ന മലയാള ചിത്രത്തില്‍ ഫഹദിനൊപ്പം സ്‌നേഹ അഭിനയിക്കുന്നുണ്ട്. ഫഹദിനൊപ്പം വീണ്ടും അഭിനയിക്കാനായത് സന്തോഷത്തിലാണെന്നും താന്‍ ഫഹദിന്റെ വലിയൊരു ആരാധികയാണെന്നും സ്‌നേഹ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക