Image

അമേരിക്കന്‍ വിസാ ലോകമെമ്പാടും കര്‍ശനമാക്കുന്നു

ജോര്‍ജ് ജോണ്‍ Published on 24 March, 2017
അമേരിക്കന്‍ വിസാ ലോകമെമ്പാടും കര്‍ശനമാക്കുന്നു
ഫ്രാങ്ക്ഫര്‍ട്ട്: അമേരിക്കന്‍ വിസാകള്‍ ലോകമെമ്പാടും കര്‍ശനമാക്കുന്നതായി ഫ്രാങ്ക്ഫര്‍ട്ടിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് വിസാ സെക്ഷന്‍ അറിയിച്ചു. എന്നാല്‍ ഈ കര്‍ശന വിസാ വ്യവസ്ഥകള്‍ക്ക് 38 രാജ്യക്കാര്‍ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഈ 38 രാജ്യങ്ങളില്‍ ജര്‍മനി, ജപ്പാന്‍, ആസ്‌ട്രേലിയ, സൗത്ത് കൊറിയ, മറ്റ് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ജര്‍മനി, ഈ ഇളവില്‍ വരുന്ന മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവര്‍ എന്നിവര്‍ക്ക് വിസാ വേവറില്‍ മുന്‍കൂര്‍ അനുവാദത്തോടെ അമേരിക്കന്‍ യാത്രകള്‍ നടത്താം.

മറ്റ് രാജ്യക്കാരുടെ എല്ലാ വിസാ അപേക്ഷകളും കര്‍ശന നിയന്ത്രണത്തിന് വിധേയമാക്കും. കഴിഞ്ഞ 15 വര്‍ഷത്തെ ജോലി സംബന്ധമായ വിവരങ്ങള്‍, ഇ മെയില്‍ അഡ്രസുകള്‍, ടെലഫോണ്‍ നമ്പരുകള്‍, സോഷ്യല്‍ മീഡിയാ അഡ്രസുകള്‍ എന്നിവ നല്‍കണം. നല്‍കിയ വിവരങ്ങള്‍ പരിശോധനക്ക് വിധേയമാക്കും. യൂറോപ്പില്‍ ജോലി ചെയത് ജീവിക്കുന്ന ഇന്ത്യന്‍ പൗര•ാര്‍ക്കും ഈ കര്‍ശന നിയന്ത്രണങ്ങള്‍ ബാധകമാണ്. കഴിഞ്ഞ വര്‍ഷം 2016 ല്‍ 10 മില്യണ്‍ വിസാകള്‍ അമേരിക്ക നല്‍കിയിരുന്നു. ഈ വന്‍ വിസാ നമ്പരിനും വളരെയേറെ കുറവ് വരുത്തുമെന്നും  അമേരിക്കന്‍ കോണ്‍സുലേറ്റ് വിസാ സെക്ഷന്‍ അറിയിച്ചു. 


അമേരിക്കന്‍ വിസാ ലോകമെമ്പാടും കര്‍ശനമാക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക