Image

ഹെല്‍ത്ത് കെയര്‍ ബില്‍ പരാജയപ്പെട്ടാല്‍ ഒബാമ കെയര്‍ നിലനിര്‍ത്തുമെന്ന ഭീഷിണിയുമായി ട്രംപ്

പി. പി. ചെറിയാന്‍ Published on 24 March, 2017
ഹെല്‍ത്ത് കെയര്‍ ബില്‍ പരാജയപ്പെട്ടാല്‍ ഒബാമ കെയര്‍ നിലനിര്‍ത്തുമെന്ന ഭീഷിണിയുമായി ട്രംപ്
വാഷിങ്ടന്‍ ഡിസി: ഹെല്‍ത്ത് കെയര്‍ ബില്‍ പാസ്സാക്കിയെടുക്കുന്നതിന് ഏതറ്റം വരേയും പോകും എന്ന ട്രംപിന്റെ ദൃഢനിശ്ചയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു. ഇന്ന് നടക്കേണ്ടിയിരുന്ന വോട്ടെടുപ്പു വെള്ളിയാഴ്ച തന്നെ നടത്തണമെന്ന് ട്രംപിന്റെ നിര്‍ബന്ധത്തിന് മെജോറട്ടി ലീഡര്‍ പോള്‍ റയാന് വഴങ്ങുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല.

ഹെല്‍ത്ത് കെയര്‍ ബില്‍ വോട്ടെടുപ്പില്‍ പരാജയപ്പെട്ട്, ഒബാമ കെയര്‍ നിലനിര്‍ത്തിയാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജനങ്ങള്‍ക്ക് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനലംഘനമാകും എന്നത് മാത്രമല്ല പാര്‍ട്ടിയുടെ നിലനില്പുതന്നെ അപകടത്തിലാകും എന്ന് തിരിച്ചറിവു ആയുധമായി പ്രയോഗിക്കുവാനാണ് ട്രംപ് തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ തീരുമാനിച്ചത്.

ട്രംപിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള രംഗപ്രവേശനം മുതല്‍ അഭിമുഖീകരിക്കേണ്ടി വന്ന നിരവധി കടമ്പകള്‍ അനായാസം തന്നെ ചെയ്തിട്ടുണ്ടെങ്കില്‍ ഈ  വിഷയവും  തരണം ചെയ്യാനാകും എന്നതാണ് ട്രംപിന് ആത്മവിശ്വാസം നല്‍കുന്നത്. വ്യാഴാഴ്ച ട്രംപ് വൈറ്റ്  ഹൗസിലെ അടച്ചിട്ട മുറിയില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളുമായി രഹസ്യസംഭാഷണം നടത്തിയതിനുശേഷമാണ് വെള്ളിയാഴ്ച തന്നെ വോട്ടെടുപ്പ് വേണമെന്ന് തീരുമാനത്തില്‍ എത്തിചേര്‍ന്നത്.

അംഗങ്ങള്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ പരിഗണിക്കാമെന്ന് ട്രംപ് ഉറപ്പുനല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് കെയര്‍ ബില്ലിന്റെ ഭാവിയെക്കുറിച്ച്  ട്രംപ് നല്‍കിയ വിശദീകരണം  Do Or  Die എന്നാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വത്തെ തന്റെ വറുതിയില്‍ നിര്‍ത്തിയ ട്രംപ്  ഹെല്‍ത്ത് കെയര്‍ ബില്‍ പാസ്സാക്കിയെ ടുക്കുന്നതിലും വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


പി. പി. ചെറിയാന്‍

Join WhatsApp News
Kishore 2017-03-24 07:08:50
Under Obamacare, able bodied grown men/women were getting free health care. 
Let them go out and earn a living and get health care like the rest of us.

People who are lazy & do not want to work, though they are fully capable of, are the only ones supporting Obamacare.
Obamacare 2017-03-24 05:12:44

When you see white, working-class Americans saying that I'm benefiting and my family is getting help from the Affordable Care Act, you start to hear "repair" not "repeal." Whites standing up in support of a policy changes the dynamics of a conversation.

Judy Lubin, sociologist and professor at Howard University

Democrat 2017-03-24 09:56:38
Republicans want to fatten the insurance companies and kill thousands of old people and sick people. Why they cannot fix Obamacare and save many life? I know people like Kishor cannot understand this with his beer belly.  Stop drinking and eating too much otherwise you will also end up in Obamacare,
സ്റ്റീഫൻ 2017-03-24 15:01:30
AHCA was a great plan but if Americans don't want it, then that's cool.
Let them stick to Obamacare. It's their right!

POTUS can cross that one off the campaign promises list and go into the next thing, most probably reducing TAX

When the job market gets bad, when stock market crashes in next couple of years, many will be engaged in blaming game without knowing the real reason, ObamaCare.
Always Democrat 2017-03-24 15:03:03
It is hard to wipe out Obama and his care for the old and sick.  66 times GOP tried to repeal. And now, with both congress, senate and a great negotiator President, it  again failed.  A middle finger for all the Trump supporters 
ജനം 2017-03-24 17:24:18
സ്റ്റീഫനെപ്പോലുള്ളവരുടെ തലയിലേക്ക് ഒന്നും ഒരിക്കലും കയറില്ലെന്നു തോന്നുന്നു. സ്റ്റോക്ക് മാർകറ്റ്, ജോബ് മാർകറ്റ്, എല്ലാം ഒബാമ കെയർമൂലം നശിക്കും പോലും!
Naradan 2017-03-24 17:31:16
too many clowns in the circus ring.
സാരോപദേശം 2017-03-24 19:35:44
നാട്ടിൽ കഞ്ഞീം പയറും കഴിച്ചു കിടന്നവനൊക്കെ അമേരിക്കയിൽ വന്നു പത്തു ഡോളർ ഉണ്ടാക്കി തിന്നും കുടിച്ചും ചീർത്തു കഴിഞ്ഞപ്പോൾ ജനിച്ചു വളർന്ന സാഹചര്യം ഒക്കെ മറന്നു.  ഇപ്പോൾ പട്ടിണിക്കാരെയും പ്രായം ചെന്നവരേയും ഒന്നും കണ്ടാൽ അറിയില്ല. അവരൊക്കെ ഇപ്പോൾ പണിയില്ലാത്തവന്മാരും വെറുതെ ഇരുന്ന് കാശു വാങ്ങുന്നവർ. ഇവനെപ്പോലെയുള്ളവൻമാരു കാരണമാണ് നാട്ടിൽ പലരും വൃദ്ധ സദനങ്ങളിൽ കഴിയുന്നത്.   അമേരിക്കയിൽ വെറുതെ ഇരുന്നു പണം വാങ്ങുന്നവർ ഉണ്ടായിരിക്കാം പക്ഷെ ജീവിതത്തിന്റെ നല്ല ഭാഗവും ജോലി ചെയ്ത് സോഷ്യൽ സെക്യൂരിറ്റി ടാസ്ക് അടച്ച് മെഡിക്കയിഡ് ഒക്കെ വാങ്ങി മരിക്കുന്നതു വരെ ജീവിക്കാം എന്ന് കരുതുന്നവർന്മാരുടെ പിച്ച ചട്ടിയിലാണ് കല്ല് വാരിയിടാൻ ശ്രമിക്കുനന്ത്. അമേരിക്കയ്ക്ക് 19 ട്രില്യൺ കടം ഉണ്ടാക്കിൽ അതിൽ 7 ട്രില്യൺ കടത്തിന് കാരണം ജോർജ്ജ് ബുൾഷിറ്റ് അടങ്ങുന്ന റിപ്പബ്ലിക്കൻസാണ് .  റിപ്പുബ്ലിക്കന് യുദ്ധം പണക്കാർക്ക് പൈസ ഉണ്ടാക്കി കൊടുക്കുന്ന ഒരു കച്ചവടമാണ്. അത്തരം ഒരു യുദ്ധമാണ് അമേരിക്കയെ കാടത്തിന്റെ കയത്തിൽ താഴ്ത്തി അമേരിക്കയുടെ ക്രെഡിറ്റ് താഴെ കൊണ്ടുവന്നത്. ഒരു മാസം 800000 പേർക്കാണ് ജോലി നഷ്ടം ആയിക്കൊണ്ടിരുന്നത്. അതിൽ നിന്നാണ് അമേരിക്കയെ ഒബാമ കര കയറ്റിയത്.  ഒബാമ കെയറിനെ പരിഷ്‌ക്കരിച്ച് അമേരിക്കയിലെ ജനങ്ങൾക്ക് എല്ലാവര്ക്കും പ്രയോചനമുള്ള താക്കി ത്തീർക്കുന്നതിനു പകരം അത് വലിച്ചു കീറി ഇല്ലാതാക്കും എന്ന് പറഞ്ഞു നടക്കാൻ തുടങ്ങിയിട്ട് ഏഴു വർഷമായി. ഇവിടെ ആരോ ചൂണ്ടി കാണിച്ചതുപോലെ 66 പ്രാവശ്യം കീറിയിട്ട് കീറാത്ത ഇന്നിതാ എന്തെല്ലാം മെജോറിറ്റി ഉണ്ടായിട്ടും അത് കൂപ്പ് കുത്തി താഴെ കിടക്കുന്നു. ഏതൊന്നിനെയാണോ റിപ്പബ്ലിക്കൻസ് നശിപ്പിക്കാൻ ശ്രമിക്കുന്നത് അത് അവരെ നശിപ്പിക്കും. ഇതെല്ലം തികച്ചും പ്രകൃതി വിരുദ്ധ ശക്തികളാണ്.  ഇവർ സംഹാര ദേവനായ ശിവനെ ഇളക്കി സ്വന്ത നാശത്തിന് കാരണമായി തീരും .    ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി ഇവയെല്ലാം ശിഥിലമാകാൻ സമയം അടുത്തിരിക്കുന്നു. ട്രമ്പിനും പിന്തുടർന്നവർക്കും വാരഫലം നല്ലതല്ല . മിണ്ടാതിരുന്നാൽ ധന നഷ്ടവും മാനഹാനി സംഭവിച്ചെന്നിരിക്കലും ദേഹോപദ്രവം ഏൽക്കാതെ രക്ഷപ്പെടാം. 

സാരോപദേശം 
Rajan 2017-03-24 18:22:06
ജോലിക്ക് പോകാതിരുന്നാൽ, ഫ്രീ ഇൻഷുറൻസ് അതാണ് ഒബാമകെയർ!!! 22000 പേജ്, ഈ നിയമം എടുത്തുകളയുക എളുപ്പമല്ല. ജനം എതിർക്കും. ഫ്രീ കിട്ടുന്നത് ആരെങ്കിലും വേണ്ടന്നുവെക്കുമോ?

നിയമം കൊണ്ടുവന്ന ഒബാമക്ക് ഇത് ശരിയാക്കാൻ പറ്റിയില്ല. പിന്നെയാണോ ഇന്നലെ വന്ന ട്രംപ്..?
Democrat 2017-03-25 07:09:27
  • Word of a man voted for Trump
  • A former Trump supporter whose son died of a heroin overdose now feels "betrayed"
  • GOP health care bill would end the requirement that addiction, mental health treatment be covered under Medicaid
Observer 2017-03-24 19:37:01
Stephan - everything will be ok if we can get rid of Trump. 
ജയചന്ദ്രൻ 2017-03-25 13:00:01
വെല്ലോരുടെ ചിലവിൽ അമേരിക്കയിൽ വന്ന്, വെല്ലോരുടെ അധ്വാനത്തിൽ പുട്ടടിക്കുന്നവർക്ക്, എന്ത് ഒബാമകെയർ? അമേരിക്കൻ മണ്ണിനോട് എന്ത് സ്നേഹം? കാട്ടിലെ തടി, തേവരുടെ ആന...

Obviously all can see, many are commenting without knowing difference in ACA & AHCA.

ഒരുകാര്യം എടുത്തുപറയാതെ വയ്യ. ആൺകുട്ടികൾ അവനവൻറെ പേരിൽ എഴുത്തും, അവരെല്ലാം തന്നെ ഒരു ഏതാണ്ട് ഒരേ ചിന്താഗതിക്കാരുമായിരിക്കും! Attack ideas, not attack people/individuals. 

സ്വന്തം പേരുപോലും പുറത്തുപറയാൻ നാണമാണെങ്കിൽ, എങ്ങനെ ജീവിതത്തിൽ വിജയിക്കും?
No wonder lazy people support ObamaCare. Anything should be better than ObamaCare.
ജനാധിപത്യവാദി 2017-03-25 13:42:33
റിപ്പബ്ലിക്കൻ  പിടിച്ചൊരു പുലിവാല് 
പുലിവാല് പിടിച്ചൊരു റിപ്പബ്ലിക്കൻ 
റിപ്പബ്ലിക്കനേം  ട്രമ്പിനേം  ഒരുമിച്ചു പൂട്ടും 
ഒബാമ കെയെറെന്ന പുലിവാല് 
ഹ  ഒബാമ കെയെറെന്ന പുലിവാല് 
എത്ര  നാളായി ഒതുക്കാൻ ശ്രമിക്കുന്നു
ഒതുക്കാൻ ശ്രമിമ്പോൾ ഒതുക്കുന്ന കെയറ് 
അറുപത്തിയെട്ട് പ്രാവശ്യം കീറാൻ നോക്കി 
കീറാൻ തുടങ്ങുമ്പോൾ കേറുന്ന കെയറ് 
'ഇപ്പോൾ കീറും നാളെ കീറും ഉടനെ കീറും
പ്രസിഡണ്ടു നമ്മടെ കോൺഗ്രസ്സ് നമ്മടെ 
സെനറ്റും നമ്മടെ ഒബാമകെയറിനെ കീറും " 
എത്രത്ര വാഗ്‌ദാനം എന്തെല്ലാം ഉറപ്പ് 
കുറുപ്പിന്റെ ഉറപ്പും ട്രംപിന്റെ ഉറപ്പും.
വിലപേശലിൽ വിദഗ്ദ്ധൻ ട്രംപിനെ 
പൂട്ടിയ  ഒബാമകെയറെന്ന പുലിവാല് 
 റിപ്പബ്ലിക്കൻ  പിടിച്ചൊരു പുലിവാല് 
പുലിവാല് പിടിച്ചൊരു റിപ്പബ്ലിക്കൻ 
റിപ്പബ്ലിക്കനേം  ട്രമ്പിനേം  ഒരുമിച്ചു പൂട്ടും 
ഒബാമ കെയെറെന്ന പുലിവാല് 

Trump Supporter 2017-03-25 16:14:50
jayachandaran 

Everybody knows the ACA and ACHA 
ACA =  Affordable care Act
AHCA = Ass Hole Care Act and that failed. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക