Image

ഡെര്‍ബിഷെയറില്‍ സേവനം യുകെ വാര്‍ഷികം മേയ് 21ന്

Published on 22 March, 2017
ഡെര്‍ബിഷെയറില്‍ സേവനം യുകെ വാര്‍ഷികം മേയ് 21ന്
ലണ്ടന്‍: ലോക മലയാളി സമൂഹത്തില്‍ ജാതി മത രഹിത സമൂഹം എന്ന ലക്ഷ്യവുമായി ഒരേ സമയം ആത്മീയ ഗുരുവും എന്നാല്‍ മനുഷ്യരെല്ലാം ഒരു ജാതി എന്ന് ഉറക്കെ പറയുകയും ചെയ്ത സാക്ഷാല്‍ ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളെ പിന്തുടരുകയും ഇപ്പോള്‍ യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനവുമായി മാറിയ സേവനം യുകെ രണ്ടാം വാര്‍ഷികം ഡെര്‍ബിഷെയറില്‍ മേയ് 21ന് ആഘോഷിക്കുന്നു.

ലോക മാനവികതയുടെ പ്രതീകമായ ശിവഗിരിമഠം സെക്രട്ടറി ഗുരു പ്രസാദ് സ്വാമിയുടെ നേതൃത്വത്തിലുള്ള ഭക്തിസാന്ദ്രമായ സര്‍വ ഐശ്വര്യകുടുംബ പൂജയോടുകൂടിയാണ് ഇത്തവണയും ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. 

രണ്ടാം വാര്‍ഷികാഘോഷം ഉജ്ജ്വലമാക്കുന്നതിന് ഏവരുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നതായി സേവനം യുകെ ചെയര്‍മാന്‍ ബൈജു പാലക്കല്‍ കണ്‍വീനര്‍ ശ്രീകുമാര്‍ കല്ലിട്ടതില്‍ എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക