Image

മ്യൂസിക്‌247 'അവരുടെ രാവുകള്‍'ലെ ആദ്യ സോങ്ങ്‌ വീഡിയോ റിലീസ്‌ ചെയ്‌തു

Published on 21 March, 2017
മ്യൂസിക്‌247 'അവരുടെ രാവുകള്‍'ലെ ആദ്യ സോങ്ങ്‌ വീഡിയോ റിലീസ്‌ ചെയ്‌തു


കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ ങൗ്വശസ247 (മ്യൂസിക്‌247), 'അവരുടെ രാവുകള്‍'ലെ ആദ്യ സോങ്ങ്‌ വീഡിയോ റിലീസ്‌ ചെയ്‌തു. `

വാടാതെ വീഴാതെ` എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ അരുണ്‍ ഹരിദാസ്‌ കമ്മത്തും അരുണ്‍ അലട്ടുമാണ്‌. ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക്‌ ശങ്കര്‍ ശര്‍മ്മ ഈണം പകര്‍ന്നിരിക്കുന്നു.

ഷാനില്‍ മുഹമ്മദ്‌ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ആസിഫ്‌ അലി, ഉണ്ണി മുകുന്ദന്‍, വിനയ്‌ ഫോര്‍ട്ട്‌, നെടുമുടി വേണു, ഹണി റോസ്‌, മിലാന പൗര്‍ണമി, അജു വര്‍ഗ്ഗീസ്‌ എന്നിവര്‍ അഭിനയിക്കുന്നുണ്ട്‌. 

ഛായാഗ്രഹണം വിഷ്‌ണു നാരായണനും ചിത്രസംയോജനം പ്രജീഷ്‌ പ്രകാശുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. മ്യൂസിക്‌247)നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ ലേബല്‍. അജയ്‌ കൃഷ്‌ണനാണ്‌ അജയ്‌ എന്റര്‍ടൈന്‍മെന്റ്‌ (Ajay Entertainment)ന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌.

`വാടാതെ വീഴാതെ` ഒഫീഷ്യല്‍ സോങ്ങ്‌ വീഡിയോ മ്യൂസിക്‌247)ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=oZZNF1EmI5w
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക