Image

ദിലീപിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന താര മാമാങ്കം അമേരിക്കയിലും കാനഡയിലും ഏപ്രില്‍ മെയ് മാസങ്ങളില്‍

പി.പി.ചെറിയാന്‍ Published on 20 March, 2017
 ദിലീപിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന താര മാമാങ്കം അമേരിക്കയിലും കാനഡയിലും ഏപ്രില്‍ മെയ്  മാസങ്ങളില്‍
ഡാളസ് : നാദിര്‍ഷ, കാവ്യ മാധവന്‍, നമിത പ്രമോദ്, രമേഷ് പിഷാരടി, ധര്‍മ്മജന്‍ , വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍,  ഹരിശ്രീ യൂസഫ് , ഏലൂര്‍ ജോര്‍ജ് ,  ടീവി  സിനിമാ താരം സ്വാസിക, റോഷന്‍ ചിറ്റൂര്‍ , സമദ്  എന്നിങ്ങനെ 22 കലാകാരന്മാര്‍ അടങ്ങുന്ന  ഒരു വന്‍ താരനിരയുമായി ജനപ്രിയ നായകന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന മെഗാ ഷോയുടെ ഒരുക്കങ്ങള്‍ കലാകാരന്‍മാര്‍ കേരളത്തില്‍ ആരംഭിച്ചു. അമേരിക്കയിലും  ക്യാനഡയിലുമായി പതിനാറ് സ്‌റ്റേജുകളിലാണ് യു ജി എം എന്റര്‍ടൈന്‍മെന്റ് അവതരിപ്പിയ്ക്കുന്ന ഈ സ്‌റ്റേജ് ഷോ അരങ്ങേറുന്നത്.  സ്വന്തം പേരില്‍  ഷോകളും സിനിമകളും അവതരിപ്പിച്ചു വിജയിപ്പിയ്ക്കുന്നവര്‍ ആണ് നാദിര്‍ഷ, കാവ്യ മാധവന്‍, നമിത പ്രമോദ്, റിമി ടോമി, രമേശ് പിഷാരടി, ധര്‍മജന്‍ , വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിങ്ങനെ ഈ ഷോയിലെ പല താരങ്ങളും.  ഈ മുന്‍ നിര കലാകാരന്മാര്‍ എല്ലാം ഒരുമിച്ചു ഒരു സ്‌റ്റേജില്‍  എത്തുന്നു എന്നതാണ് ഈ മെഗാ ഷോയുടെ ഏറ്റവും വലിയ ആകര്‍ഷണം എന്ന് കരുതുന്നതായി സംഘാടകരായ യു ജി എം എന്റര്‍ടൈന്‍മെന്റ് ഭാരവാഹികള്‍ പറഞ്ഞു.


ഷോയില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കെല്ലാവര്‍ക്കും വിസ സ്റ്റാമ്പിംഗ് ഫെബ്രുവരിയില്‍ ലഭിച്ചതായി സംഘാടകര്‍ അറിയിച്ചു. നിലവാരവും പുതുമയുമുള്ള ഇനങ്ങളെ അമേരിക്കന്‍ മലയാളികള്‍  ആസ്വദിയ്കു എന്നും അതിനു വേണ്ടി പരിശ്രമവും പരിശീലനവും നടത്തേണ്ട ആവശ്യകത ഉണ്ടെന്നും സംവിധായകനായ നാദിര്‍ഷ  പറഞ്ഞു.  ഷോയുടെ മേന്മ ഉറപ്പാക്കാന്‍ ആയി   മാര്‍ച് അവസാന വാരം  എല്ലാ താരങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട്  10 ദിവസം നീണ്ടു നില്കുന്ന പരിശീലന ക്യാമ്ബ് കൊച്ചിയില്‍ വച്ച്  നടത്താനും, തുടര്‍ന്ന് ഏപ്രില്‍ 21നു അമേരിക്കയില്‍ എത്തി ഏപ്രില്‍ 27 വരെ തുടര്‍ പരിശീലനം  നടത്താനും തീരുമാനിച്ചിട്ടുണ്ട്. സൂപ്പെര്‍ഹിറ്റ് സംവിധായകനായ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഷോ, പുതുമയുള്ള കോമഡിയും നൃത്തവും ഗാനമേളയും അടങ്ങുന്ന ഒരു ഗംഭീര വിഷ്വല്‍ ട്രീറ്റ് ആയിരിയ്ക്കും.

കട്ടപ്പനയിലെ റീഥ്വിക് റോഷന്‍, അമര്‍ അക്ബര്‍ അന്തോണി എന്നീ മെഗാഹിറ്റു ചിത്രങ്ങള്‍ക്ക് തിരകഥ ഒരുക്കിയ വിഷ്ണുവും ബിപിനും, കൂടാതെ രമേഷ് പിഷാരടിയും ചേര്‍ന്നാണ് ആണ് ഈ ഷോയുടെ സ്‌ക്രിപ്റ്റ് ഒരുക്കുന്നത്.

ഏപ്രില്‍ 27 മുതല്‍ മെയ് 29 വരെ 16 വേദികളിലായാണ് ദിലീപ് ഷോ അരങ്ങേറുന്നത്. 6000 പേര്‍ക്കിരിയ്ക്കാവുന്ന ഹ്യുസ്റ്റണിലെ സ്മാര്‍ട്ഫിനാന്‍ഷ്യല്‍ സെന്റര് ആദ്യമായാണ് ഒരു മലയാളം ഷോയ്ക്കു വേദിയൊരുക്കുന്നത്. അതുപോലെ മറ്റു നാഗരങ്ങളിലും വലിയ  പ്രേക്ഷക പിന്തുണയാണ് കണ്ടു വരുന്നതെന്ന്  സംഘാടകര്‍ അറിയിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ദേവാലയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ആയി, പ്രധാനപ്പെട്ട സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍  ആണ് ദിലീപ് ഷോ 2017 ഓരോ സിറ്റിയിലും ഏറ്റെടുത്തു നടത്തുന്നത്.   

വലിയ വിജയങ്ങളായി മാറിയ കട്ടപ്പനയിലെ റീഥ്വിക് റോഷന്‍, അമര്‍ അക്ബര്‍ അന്തോണി എന്നീ ചിത്രങ്ങള്‍ക്കും, അവതരണ മികവ് കൊണ്ടും ഉള്ളടക്കം കൊണ്ടും ശ്രദ്ധേയമായ ജയറാം ഷോ 2015 നും ശേഷം യു ജി എം എന്റര്‍ടൈന്‍മെന്റ് അണിയിച്ചൊരുക്കുന്ന നാലാമത്തെ സംരംഭമാണ് ദിലീപ് ഷോ 2017. മുന്‍ സംരംഭങ്ങളെപ്പോലെ തന്നെ വളരെ നാളത്തെ ഒരുക്കവും കഠിനാധ്വാനവും ദിലീപ് ഷോയ്ക്കു പിന്നിലും ഉണ്ടെന്ന് യു ജി എം എന്റര്‍ടൈന്‍മെന്റ് ഡയറക്ടേഴ്‌സ് ഡോ. സഖറിയ തോമസ്, ബിനു സെബാസ്റ്റ്യന്‍ , ജിജോ കാവനാല്‍, ശ്രീജിത്ത് രാം എന്നിവര്‍ അറിയിച്ചു.

ദുബായ് ആസ്ഥാനമായ  കെന്‍സ ഹോള്‍ഡിങ്‌സ്, ഡാളസ് ആസ്ഥാനമായ സ്‌കൈപാസ്സ് ട്രാവെല്‍സ്, ഏബിള്‍ മോര്‍ട്ടഗേജ്  എന്നിവര്‍  ആണ് ഈ ഷോയുടെ പ്രധാന സ്‌പോണ്‍സര്‍സ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്  https://www.facebook.com/DileepShow2017USA

 ദിലീപിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന താര മാമാങ്കം അമേരിക്കയിലും കാനഡയിലും ഏപ്രില്‍ മെയ്  മാസങ്ങളില്‍
Join WhatsApp News
Free Thinker 2017-03-21 00:12:54
Dear US Malayalees: Actually this Kerala imported big bugeted shows are mere waste of your time, money and energy. Here you and your children can do better shows and performanence with very little expense. We have to promote local talents here. If we get chance with nice stage, and set up and if we encourage and appreciate each other we can do better shows withour hidden talents. This so called imported stars are not so great in any respect. Why you promoters, church sponsors etc are not realisiing that. 90 percent of your collection they will take away. For church or temples, do some local talent shows and your collection will stay with you. Instead of giving your n money for such third rated imported shows give to charity. Think it over. Please do not curse me for telling the truth. The parish councils, the temple groups, FOMA/FOKANA all must stop this imported shows. Actually you are outsorcing the shows by importing from a foreign country. Let our US, I mean US Malayalees do the show and our money will stay in USA. Also we hear the Gundaism and the unethical priests stories we hear from Kerala. 
C.I.D Moosa 2017-03-21 17:07:05
The kidnapping and sexual molestation of Bhavana in Kochi has given shame and pain to all the malayalees around the globe. Malayalam Film Industry has another reason to worry about in Bhavana case. The name of a star is being taken as the mastermind behind this incident and still a police investigation is going on. God forbids if his name appears to be in the Police list his American visa will be revoked and he will be arrested in American soil. Just an FYI for the sponsors.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക