Image

ഫ്രാന്‍സിസ് പാപ്പയുടെ ഫാത്തിമാ തീര്‍ത്ഥാടനത്തിന്റെ വിശദവിവരങ്ങള്‍

ജോസ് മാളേയ്ക്കല്‍ Published on 20 March, 2017
ഫ്രാന്‍സിസ് പാപ്പയുടെ ഫാത്തിമാ തീര്‍ത്ഥാടനത്തിന്റെ വിശദവിവരങ്ങള്‍
വത്തിക്കാന്‍: പരിശുദ്ധ ദൈവമാതാവ് പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദിയാഘോഷങ്ങളോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ ഫാത്തിമ സന്ദര്‍ശനത്തിന് തയാറെടുക്കുന്നു. ഫാത്തിമ തിര്‍ത്ഥാടനത്തിന്റെ വിശദവിവരങ്ങള്‍ വത്തിക്കാന്‍ മാര്‍ച്ച് 20-നു വിശേഷാല്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചതനുസരിച്ചുള്ള വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

1917 ലെ മെയ്, ജൂണ്‍, ജൂലൈ, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളുടെ 13ാം തിയതികളിലാണ് പരിശുദ്ധ കന്യകാമറിയം ഇടയക്കുട്ടികളായ ലൂസിയ, ജെസീന്ത, ഫ്രാന്‍സിസ്‌ക്കോ എന്നിവര്‍ക്ക് പ്രത്യക്ഷപ്പെട്ട് ലോകസമാധാനത്തിനായി എല്ലാവരും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നുള്ള സന്ദേശം നല്‍കിയത്.

മാതാവിന്റെ ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികമാണ് മെയ് മാസത്തില്‍ വിപുലമായ പരിപാടികളോടെ ഫാത്തിമയില്‍ നടക്കുന്നത്. പരിശുദ്ധ പിതാവ് മുഖ്യ കാര്‍മ്മികനായി ശതാബ്ദി ആഘോഷങ്ങളില്‍ മെയ് 12 വെള്ളി, 13 ശനി എന്നീ ദിവസങ്ങളില്‍ പങ്കെടുക്കും. ലോകത്തിന്റെ എല്ലാ കോéകളില്‍ നിന്നും ധാരാളം മരിയഭക്തര്‍ ഈ ദിവസങ്ങളില്‍ ഫാത്തിമാ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു.

പ്രത്യക്ഷീകരണ ചാപ്പലില്‍ പ്രത്യേക പ്രാര്‍ത്ഥന, നോസ സെനോറ ഡോ റൊസാറിയോ ഡി ഫാത്തിമാ ബസിലിക്ക സന്ദര്‍ശനം, തീര്‍ത്ഥാടനകേന്ദ്രം സ്റ്റേഡിയത്തില്‍ ദിവ്യബലിയര്‍പ്പണം എന്നിവയാണ് ഫ്രാന്‍സിസ് പാപ്പയുടെ ഫാത്തിമ തീര്‍ത്ഥാടനത്തിന്റെ പ്രധാന പരിപാടികള്‍.
തീര്‍ത്ഥാടനത്തിന്റെ വിശദവിവരങ്ങള്‍ താഴെ കൊടുക്കുന്നു.

Pilgrimage of His Holiness Pope Francis to the Shrine of Our Lady of Fatima on the occasion of the centenary of the apparitions of the Blessed Virgin Mary at the Cova da Iria (12-13 May 2017) – Programme, 20 March 2017:
 
Friday 12 May 2017:
14:00     Departure by air from Rome Fiumicino airport for Monte Real.
16:20     Arrival at the air base of Monte Real.
Welcome ceremony.
16:35     Private meeting with the President of the Republic in the Monte Real air base.
16:55     Visit to the air base chapel.
17:15     Transfer by helicopter to the stadium of Fatima.
17:35     Arrival at the Fatima stadium and transfer by open vehicle to the Shrine.
18:15     Visit to the Chapel of the Apparitions.
Prayer of the Holy Father .
21:30     Blessing of the Candles of the Chapel of the Apparitions.
Greetings from the Holy Father.
Reciting the Holy Rosary.
 
Saturday 13 May 2017:
09:10     Meeting with the Prime Minister at the “Nossa Senhora do Carmo” House.
09:40     Visit to the Basilica of “Nossa Senhora do Rosário de Fatima”.
10:00     Holy Mass at the churchyard of the Shrine.
Holy Father’s homily.
Holy Father’s greetings to the sick
12:30     Lunch with bishops of Portugal at the “Nossa Senhora do Carmo” House.
14:45     Farewell ceremony in the Monte Real air base.
15:00     Departure by air from the Monte Real air base, destined for Rome.
19:05     Arrival at Rome Ciampino airport.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക