Image

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് റിമാന്‍ഡില്‍

Published on 20 March, 2017
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് റിമാന്‍ഡില്‍
തൃശൂര്‍: വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ റിമാന്‍ഡ് ചെയ്തു. വടക്കാഞ്ചേരി കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. കേസ് ചൊവ്വാഴ്ച വടക്കാഞ്ചേരി കോടതി വീണ്ടും പരിഗണിക്കും. 

ലക്കിടി കോളജിലെ വിദ്യാര്‍ഥി ഷെഹീറിനെ മര്‍ദ്ദിച്ചവശനാക്കിയ കേസിലാണ് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. രാവിലെ പട്ടാന്പിക്കടുത്തുനിന്ന് കസ്റ്റഡിയിലെടുത്ത കൃഷ്ണദാസിനെ പിന്നീട് ഉള്‍പ്രദേശമായ എരുമപ്പെട്ടി സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കൃഷ്ണദാസിന് പുറമേ നാലുപേരെ കൂടി അറസ്റ്റു ചെയ്തിട്ടുണ്ട്. കൃഷ്ണദാസിന്റെ നിയമോപദേശക സുചിത്ര, ലക്കിടി കോളജിലെ ജീവനക്കാരായ സുകുമാരന്‍, ഗോവിന്ദന്‍കുട്ടി, വത്സലകുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. 

ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കോളജില്‍ അനധികൃതമായി പണപ്പിരിവ് നടത്തുന്നതിനെതിരേ ഷെഹീര്‍ എന്ന വിദ്യാര്‍ഥി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മൂന്നാം തീയതി കോളജില്‍ എത്തിയ ഷെഹീറിന്റെ ഹാജര്‍ രേഖപ്പെടുത്താതെ പ്രതികള്‍ പാന്പാടി നെഹ്‌റു കോളജിലുണ്ടായിരുന്ന ചെയര്‍മാന്‍ കൃഷ്ണദാസിന്റെ അടുത്തേയ്ക്കു കൊണ്ടുപോയി. ഇവിടെ വച്ച് കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് കേസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക