ലണ്ടന്‍: യുക്മ നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യുക്മ ഓള്‍ യുകെ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. മേയ് 20ന് (ശനി) ലിവര്‍പൂളിലായിരിക്കും ടൂര്‍ണമെന്റ് നടക്കുക. അന്തരിച്ച ഇന്റര്‍നാഷണല്‍ വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ സ്മരണാര്‍ഥമാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
ജേതാക്കള്‍ക്ക് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും അഞ്ഞൂറ്റൊന്ന് പൗണ്ട് കാഷ് അവാര്‍ഡും രണ്ടാം സ്ഥാനക്കാര്‍ക്ക് ഇരുനൂറ്റി അന്‍പത്തൊന്നു പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് നൂറ്റൊന്ന് പൗണ്ടും ട്രോഫിയും സമ്മാനമായി ലഭിക്കും. അറുപത് പൗണ്ട് ആയിരിക്കും രജിസ്‌ട്രേഷന്‍ ഫീസ്.
ലിവര്‍പൂളിലുള്ള യുക്മയിലെ അംഗ അസോസിയേഷനുകളായ ലിമയുടെയും ലിംകായുടെയും സംയുക്ത ആതിഥേയത്തില്‍, ലിവര്‍പൂള്‍ വോളിബോള്‍ ക്ലബിന്റെ സഹകരണത്തോടെയും യുക്മ നോര്‍ത്ത് വെസ്റ്റ് റീജണിന്റെ മേല്‍നോട്ടത്തിലുമായിരിക്കും ടൂര്‍ണമെന്റ് അരങ്ങേറുക.
ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ സ്‌കൂളില്‍ നടന്ന യോഗത്തില്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജണ്‍ പ്രസിഡന്റ് ഷിജോ വര്‍ഗീസിന്റെ അധ്യക്ഷത വഹിച്ചു. ഗെയിംസ് കോര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോബ്, ലിംക പ്രസിഡന്റ് ബിജുമോന്‍ മാത്യു, ലിമ പ്രസിഡന്റ് ഹരികുമാര്‍ ഗോപാലന്‍, സെബാസ്റ്റ്യന്‍ ജോസഫ്, മാത്യു അലക്‌സാണ്ടര്‍, മനോജ് വടക്കേടത്ത്, തോമസ് ജോണ്‍ വാരിക്കാട്ട്, ബിജു പീറ്റര്‍, എല്‍വിസി അംഗങ്ങളായ ടീം മാനേജര്‍ സണ്ണി ജോസഫ്, ബിനോയി ജോര്‍ജ്, റിജണ്‍ സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ ഷാജു കാവുങ്ങ എന്നിവര്‍ പങ്കെടുത്തു.
വിവരങ്ങള്‍ക്ക്: കുഞ്ഞുമോന്‍ ജോബ് 07828976113, സാജു കാവുങ്ങ 07850006328, സണ്ണി ജോസഫ് 07450990305.