Image

വീസ നയം; ചെറിയ നഗരങ്ങളില്‍ ഡോക്ടര്‍മാരില്ലാതെ ജനം വലയുന്നു

ഏബ്രഹാം തോമസ് Published on 20 March, 2017
വീസ നയം; ചെറിയ നഗരങ്ങളില്‍ ഡോക്ടര്‍മാരില്ലാതെ ജനം വലയുന്നു
ഈയടുത്ത് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് താത്കാലികമായി എച്ച്‌വണ്‍ബി വീസയുടെ പ്രീമിയം പ്രോസസിംഗ് നിര്‍ത്തിവച്ചിരിക്കുന്നതായി പ്രഖ്യാപിച്ചു. ഏറെ മാസങ്ങള്‍ കാത്തിരുന്ന് വീസ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് പകരം രണ്ടാഴ്ച കൊണ്ട് തൊഴിലുടമകള്‍ക്ക് വീസ കൈക്കാലാക്കുവാന്‍ കഴിയുമായിരുന്നു. 1,225 ഡോളര്‍ ഫീസാണ് പ്രീമിയം പ്രോസസിംഗിന് ചാര്‍ജ് ചെയ്തിരുന്നത്. ഈ ഫീസ് അടയ്ക്കുന്ന കമ്പനികള്‍ ഇത്രയും ഫീസ് അടയ്ക്കാത്ത മറ്റ് കമ്പനികളുടെ വീസ അപേക്ഷകള്‍ക്ക് കാലതാമസം വരുത്തുന്നു എന്ന് അധികൃതര്‍ പറഞ്ഞു.

എച്ച്‌വണ്‍ബി വീസ പദ്ധതി ഉയര്‍ത്തിയ പ്രധാന ചോദ്യം യുഎസ് തൊഴിലാളികളുടെ– പ്രത്യേകിച്ച് കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ്, എന്‍ജിനീയറിംഗ് എന്നീ തൊഴിലുകള്‍ ചെയ്തിരുന്നവരുടെ തൊഴില്‍ അപഹരിക്കുകയാണോ എന്നതാണ്. എച്ച്‌വണ്‍ബി വീസ ഉപയോഗിച്ച് തൊഴിലുടമകള്‍ കൊണ്ടുവന്നിരുന്നവരില്‍ ഡോക്ടര്‍മാരും ഉള്‍പ്പെടുന്നു. പല കാരണങ്ങളാല്‍ ചെറിയ നഗരങ്ങളില്‍ ജോലി ചെയ്യുവാന്‍ വൈമനസ്യം കാട്ടിയിരുന്ന അമേരിക്കന്‍ ഡോക്ടര്‍മാര്‍ക്ക് പകരമാണ് വിദേശത്ത് നിന്നെത്തുന്ന ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്തിരുന്നത്. പ്രീമിയം പ്രോസസിംഗ് നിര്‍ത്തിയിതനാല്‍ വിദേശീയരായ ഡോക്ടര്‍മാരുടെ വരവ് നിലച്ചിരിക്കുകയാണ്.

അമേരിക്കയില്‍ പ്രാക്ടീസ് ചെയ്യുന്നവരോ ട്രെയിനിംഗ് നേടുന്നവരോ ആയ ഡോക്ടര്‍മാരില്‍ 25% വിദേശത്ത് നിന്നെത്തിയവരാണ്. നഗര പ്രാന്തങ്ങളിലും ചെറിയ നഗരങ്ങളിലും പലപ്പോഴും ഇവരെ മാത്രമേ കണ്ടെത്താനാവൂ. 2015 ഡിസംബറില്‍ അമേരിക്കയില്‍ പ്രാക്ടീസ് ചെയ്യുന്ന വിദേശത്ത് നിന്ന് മെഡിക്കല്‍ ബിരുദം നേടിയവര്‍ 2, 11, 460 േപരായിരുന്നു എന്ന് എജ്യുക്കേഷനല്‍ കമ്മീഷന്‍ ഫോര്‍ ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് പറയുന്നു.

പെന്‍സില്‍വേനിയയിലെ ഒരു ചെറിയ നഗരമായ കൗഡേഴ്‌സ്‌പോര്‍ട്ടിലെ കോള്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ആകെയുള്ള രണ്ട് ഒബ്സ്റ്റെറീഷ്യന്‍സും ജോര്‍ഡാന്‍ പൗരന്മാരണ്. കൂടുതല്‍ ഡോക്ടര്‍മാരെ വിദേശത്ത് നിന്ന് തന്നെ കൊണ്ട് വരാനുള്ള പ്രയത്‌നത്തിലാണ് ആശുപത്രി അധികൃതര്‍. നോര്‍ത്ത് ഡക്കോട്ട മെഡിക്കല്‍ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ലെബനനില്‍ നിന്നുള്ള ഡോക്ടര്‍ എന്‍ഡിഫാര്‍ഗോ ആണ്. സംസ്ഥാനത്ത് ആയിരക്കണക്കിന് വിദേശ വംശജരായ ഡോക്ടര്‍മാരുണ്ട്.

മൊണ്ടാനയിലെ ഗ്രേറ്റ് ഫാള്‍സില്‍ 15 കൗണ്ടികളിലായി 2,30,000 ജനങ്ങളുണ്ട്. ഇവിടെ ബെനഫിസ് ഹെല്‍ത്ത് സിസ്റ്റത്തിലെ 60% ഡോക്ടര്‍മാരും വിദേശീയരാണ്. ചെറിയ നഗരങ്ങളില്‍ നിവാസികള്‍ തങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്ക് ആശ്രയിക്കുന്നത് വിദേശ വംശജരായ ഡോക്ടര്‍മാരെയാണ്. വിസ അപേക്ഷകളിന്‍ മേലുള്ള പുതിയ സമീപനം ഇവരില്‍ പലര്‍ക്കും അത്യാവശ്യമായ വൈദ്യ സേവനം ലഭിക്കാത്ത അവസ്ഥ സൃഷ്ടിക്കും. ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ നിരോധന പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കും
Join WhatsApp News
Anthappan 2017-03-20 08:31:53
So long as the pathological liar is the President of USA, the emigration, visa and other matters are going to be in limbo.  Day by day he is proven to be a habitual liar.  FBI confirmed that they are investigating his connection with Russia. The Director said that there is no information about his wiretapping claim.  His approval rate is 37% including the support of Tom Abraham, Mukkapuzha, Kovelloor, and other Tom, Dick and Harry.   
ഷണ്മുഖൻ 2017-03-20 11:37:23

CNNനും FOX NEWS നും ലഭിക്കാതിരുന്ന exclusive വാർത്ത?


Let us evaluate the case. ട്രംപ് ആകെ ചെയ്തത് "ഒരു പന്തിയിൽ രണ്ടു വിളമ്പു വേണ്ട" എന്നത്. When cash rich companies pay extra and get their H1 processing on premium, general regular cases were getting far behind. 


So to make a level playing field, Trump said 'no more Premium Processing on H1', nothing more. A good move, should be appreciated..


കഴിഞ്ഞ എട്ടുവർഷമായി ഒബാമ ഒരു പരാജയമായിരുന്നു എന്നതിൻറെ വേറൊരു ഉദാഹരണം!! Current POTUS stopped H1 premium processing 3 weeks back, and county is already in trouble. Obama was not able to foresee the future need of America…


Hope Trump will make everything straight & make America great again!!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക