Image

ജി എസ്‌ടി ബില്ലിന്‌ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Published on 20 March, 2017
ജി എസ്‌ടി ബില്ലിന്‌ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂദല്‍ഹി: ചരക്ക്‌ സേവന നികുതി(ജിഎസ്‌ടി) ബില്ലിന്‌ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ജിഎസ്‌ടിയുമായി ബന്ധപ്പെട്ട മൂന്ന്‌ ബില്ലുകള്‍ക്കാണ്‌ ഇന്നത്തെ കേന്ദ്രമന്ത്രിസഭ യോഗം അംഗീകാരം നല്‍കിയത്‌. ജിഎസ്‌ടി, ഐജിഎസ്‌ടി, യുജിഎസ്‌ടി തുടങ്ങിയ ബില്ലുകള്‍ക്കാണ്‌ കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചത്‌.

ബില്ല്‌ വൈകാതെ പാര്‍ലമെന്റിലും അവതരിപ്പിക്കും.പാര്‍ലമെന്റിന്റെ നിലവിലുള്ള സമ്മേളനത്തില്‍ ബില്ലുകളെല്ലാം പാസാക്കിയെടുക്കാനുള്ള ശ്രമത്തിലാണ്‌ കേന്ദ്രസര്‍ക്കാര്‍. ജൂലൈ ഒന്നു മുതല്‍ രാജ്യത്ത്‌ ജിഎസ്‌ടി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്‌ കേന്ദ്ര ധനമന്ത്രാലയം. 

രാജ്യം മുഴുവന്‍ നിലനില്‍ക്കുന്ന എകീകൃത നികുതി സംവിധാനമാണ്‌ ജിഎസ്‌ടി ജിഎസ്‌ടിയില്‍ നിന്ന്‌ ലഭിക്കുന്ന വരുമാനം സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും നിശ്ചിത അനുപാതത്തില്‍ പങ്കുവെക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക