Image

ബിഎസ്‌പി നേതാവ്‌ മുഹമ്മദ്‌ ഷമി വെടിയേറ്റു മരിച്ചു; കൊലപാതകം ബിജെപി അധികാരമേറ്റതിനു പിന്നാലെ

Published on 20 March, 2017
ബിഎസ്‌പി നേതാവ്‌ മുഹമ്മദ്‌ ഷമി വെടിയേറ്റു മരിച്ചു; കൊലപാതകം ബിജെപി അധികാരമേറ്റതിനു പിന്നാലെ

അലഹബാദ്‌: ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ ബിഎസ്‌പി നേതാവ്‌ മുഹമ്മദ്‌ ഷമി വെടിയേറ്റു മരിച്ചു. ഞായറാഴ്‌ച രാത്രിയാണ്‌ സംഭവം.

അലഹാബാദില്‍ അദ്ദേഹത്തിന്‍റെ ഓഫീസിനു പുറത്തു വെച്ചാണ്‌ അദ്ദേഹത്തിന്‌ വെടിയേറ്റത്‌. കാര്‍ പാര്‍ക്ക്‌ ചെയ്യുകയായിരുന്ന ഷമിക്കു നേരെ അക്രമികള്‍ വെടിവെക്കുകയായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അഞ്ച്‌ തവണ ഷമിക്കു നേരെ അക്രമികള്‍ വെടിവെച്ചിരുന്നു. 

സംഭവസ്ഥലത്ത്‌ തന്നെ ഷമി മരണപ്പെട്ടു. സംഭവത്തില്‍ പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. മുഹമ്മദ്‌ ഷമിയുടെ മരണത്തില്‍ പ്രതിഷേധിച്ച്‌ ബിഎസ്‌പി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

സമാജ്‌വാദി പ്രവര്‍ത്തകനായിരുന്ന ഷമി അടുത്തിടെയാണ്‌ ബിഎസ്‌പിയിലെത്തുന്നത്‌. നേരത്ത അദ്ദേഹം കോണ്‍ഗ്രസ്സിലായിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവാണ്‌ മുഹമ്മദ്‌ ഷമി.

ഉത്തര്‍പ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ 312 സീറ്റിന്റെ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. യോഗി ആദിത്യ നാഥിന്റെ നേതൃത്തില്‍ 43 അംഗ ബിജെപി മന്ത്രിസഭ സത്യപ്രതിഞ്‌ജ ചെയ്‌ത്‌ അധികാരമേറ്റതിനു പിന്നാലെയാണ്‌ ബിഎസ്‌പി നേതാവ്‌ കൊല്ലപ്പെട്ടിരുന്നത്‌. 

ബിഎസ്‌പിക്ക്‌ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്‌ 20 സീറ്റാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക