Image

ഓര്‍മാ യൂ,എ.ഇ പ്രൊവിന്‍സ് പ്രസിഡന്റ് ജോഷി കുഴിപ്പാലയ്ക്ക് സ്വീകരണം

ജോര്‍ജ് നടവയല്‍ Published on 19 March, 2017
ഓര്‍മാ യൂ,എ.ഇ പ്രൊവിന്‍സ്  പ്രസിഡന്റ് ജോഷി കുഴിപ്പാലയ്ക്ക് സ്വീകരണം
ഫിലഡല്‍ഫിയ: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്റെ (ഓര്‍മ്മ) യൂഎഇ പ്രൊവിന്‍സ് പ്രസിഡന്റ് ജോഷി കുഴിപ്പാലയ്ക്ക് ഫിലഡല്‍ഫിയയില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. ഓര്‍മാ (ഇന്റര്‍നാഷനല്‍) പ്രസിഡന്റ് ജോസ് ആറ്റുപുറം അദ്ധ്യക്ഷനായിരുന്നു. “പവിഴങ്ങളുടെ നാടായ അബുദാബിയിലെ മലയാളികള്‍ക്ക്് തങ്ങള്‍ താലോലിക്കുന്ന കേരളീയ ഗുണമൂല്യങ്ങള്‍ അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കുവാന്‍ സംഘടിക്കുന്ന കുടുംബങ്ങളുടെ കൂട്ടായ്മയായ ഓര്‍മ്മ യൂ ഏ ഇ പ്രൊവിന്‍സിന്റെ അമരക്കാരന്‍ എന്ന നിലയില്‍ ജോഷി ചെയ്യുന്ന സേവനങ്ങള്‍ അമൂല്യം എന്നേ വിശേഷിപ്പിക്കാനാവൂ.” ജോസ് ആറ്റുപുറം പറഞ്ഞു . “പ്രയാസം നിറഞ്ഞ മറുനാടന്‍ ജീവിതത്തിന്റെ പരുക്കന്‍ ഘട്ടങ്ങള്‍ തരണം ചെയ്യാന്‍ മലയാളിയെ പ്രാപ്തനാക്കുന്നത് അടുത്ത തലമുറയെക്കുറിച്ചുള്ള ദീപ്തമായ പ്രതീക്ഷകളാണ്. മൂല്യങ്ങള്‍ക്ക് വിലകന്ിക്കാത്ത തലമുറ ആകരുതേ വരും തലമുറ എന്ന ആഗ്രഹവും പ്രയത്‌നവുമാണ് കാതല്‍. മറുനാടന്‍ ജീവിതദുരിതങ്ങളില്‍ നിന്ന് നന്മപൂരിതമായ ഒê തലമുറയുടെ വളര്‍ച്ച; അതാണ് ഓര്‍മാ യൂ ഏ ഇ പ്രൊവിന്‍സിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള ചൂണ്ടുപലകയാകുന്ന മലയാള ചൈതന്യമുള്ള ജീവിത രീതികള്‍ക്കുവേണ്ടി ഭാരം വഹിക്കാനുള്ള മനസ്സ്: അതാണ് ഓര്‍മാ യൂ ഏ ഇ പ്രൊവിന്‍സിന്റെ ആശയവും ആദര്‍ശവും. ഈ കാര്യത്തിന് നേതൃത്വം നല്‍æന്ന ഓര്‍മ്മയ്ക്കും എല്ലാഭാരവാഹികള്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. ഓര്‍മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്കുന്ന മാദ്ധ്യമങ്ങളെയും ആഗോള മലയാളി സമൂഹത്തെയും നന്ദിയൊടെ ആദരിക്കുന്നു.”. ജോഷി കുഴിപ്പാലാ പറഞ്ഞു.

ജനറല്‍ സെക്രട്ടറി പി ഡി ജോര്‍ജ് സ്വാഗതവും, സെക്രട്ടറി മാത്യു തരകന്‍ (കമ്മീഷണര്‍ ഓഫ് ഏഷ്യന്‍ അഫയേഴ്‌സ് ഓഫ് ഫിലഡല്‍ഫിയാ മേയര്‍) നന്ദിയും ആശംസിച്ചു.ഓര്‍മാ (ഇന്റര്‍നാഷനല്‍) ട്രഷറര്‍ ഷാജി മിറ്റത്താനി, സ്‌പോക്‌സ് പേഴ്‌സണ്‍ വിന്‍സന്റ് ഇമ്മാനുവേല്‍, പെന്‍സില്‍ വേനിയാ ചാപ്റ്റര്‍ പ്രസിഡന്റ് ജോബി കൊച്ചുമുട്ടം, സെക്രട്ടറി റോഷിന്‍ പ്ലാമൂട്ടില്‍, ട്രഷ്രാര്‍ സിബിച്ചന്‍ മുക്കാടന്‍, എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗം സേവ്യര്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
ഓര്‍മാ യൂ,എ.ഇ പ്രൊവിന്‍സ്  പ്രസിഡന്റ് ജോഷി കുഴിപ്പാലയ്ക്ക് സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക