Image

ആര്‍ക്കും വഴിമാറാതെ ഗ്രൂപ്പ് (അഡ്വ .ബി .ആര്‍ .എം ഷെഫീര്‍)

Published on 19 March, 2017
ആര്‍ക്കും വഴിമാറാതെ ഗ്രൂപ്പ് (അഡ്വ .ബി .ആര്‍ .എം ഷെഫീര്‍)
കെ എസ യു  വില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് ചിലത് പറയാം.. കെ പി പി സി അധ്യക്ഷനെ മാറ്റാന്‍ അവസാന ആയുധമായ സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആയുധമെടുത്തവര്‍കെ എസ യു വില്‍ തെരഞ്ഞെടുപ്പിനെ നോക്കുകുത്തിയാക്കി സ്ഥാനങ്ങള്‍ പങ്കിട്ടെടുക്കാന്‍ ചര്‍ച്ച നടത്തിയതിന്‍െറ യുക്തി എന്താണ്..കോണ്‍ഗ്രസ് രാഷ്ട്രീയം പ്രതിസന്ധിയിലായപ്പോള്‍ പോലീസ് ലാത്തീകള്‍ക്ക് തലവച്ചു കൊടുത്ത് ചോരയൊലിച്ച് ജയിലിലെത്തിയ എത്ര പേരെ മല്‍സരിക്കാന്‍ മാനേജര്‍മാര്‍ അനുവദിച്ചു..സംഘടനാ പ്രവര്‍ത്തനത്തിനായി വരുമ്പോള്‍ ഒരു ചായ കുടിക്കാന്‍ കാശില്ലാതെ കൂട്ടുകാരന്‍െറ പോക്കറ്റില്‍ തപ്പുന്ന പാവം KSU ക്കാരന് മല്‍സരിക്കാന്‍ നോമിനേഷന് 7000_10000 റേറ്റിട്ടവര്‍ അറിയുന്നുണ്ടോ 

പണമില്ലാത്തതിനാലും,മാനേജര്‍മാരു
ടെ സഹായം ഇല്ലാത്തതിനാലും നോമിനേഷന്‍ നല്‍കാതെ പോയ പാവം ചോര തുപ്പിയ പ്രവര്‍ത്തകന്‍െറ വേദന.പോലീസ് അറസ്ററ് സമയത്ത് കൈകള്‍ കൂട്ടിപിടിച്ച് പിനഞ്ഞ് കിടന്നപ്പോള്‍ ഒരു KSU ക്കാരനും തനിക്ക് കൈനീട്ടിയ കൂട്ടുകാരന്‍റ ജാതിയും,ഗോത്രവും ചോദിച്ചില്ലന്നിരിക്കേ ജാതി മതത്തിന്‍െറ പേരില്‍ സ്ഥാനാര്‍ത്ഥിപട്ടികയില്‍ നിന്നും പുറത്ത് പോയ പാവങ്ങളുടെ കണ്ണീരിന് ആരു മറുപടി നല്‍കും AK യും,OC യും,VM ഉം ഒക്കെ നേതാക്കള്‍ ആയത് ഗ്രൂപ്പ്മാനേജര്‍മാര്‍ പേര് പറഞ്ഞിട്ടല്ല...

അത് നിരന്തര പോരാട്ടങ്ങളിലൂടെ കടഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയ പ്രതിഭാസമാണ്... എന്‍െറ അഭിപ്രായത്തില്‍ ഗ്രൂപ്പ് മാനേജര്‍മാരുടെ ചട്ടുകങ്ങളും ,ബലിയാടുകളും ആവാതെ നോമിനേഷന്‍ കൊടുത്ത ഓരോ KSU ക്കാരനും മല്‍സരത്തില്‍ ഉറച്ചുനില്‍ക്കണം.പിന്നെ പരിഗണിക്കാംഎന്ന മോഹ വാഗ്ദാനത്തില്‍ കുടുങ്ങി സ്വയം നശിക്കരുത്.ഒരാള്‍ മറ്റൊരൊളിനെ വളര്‍ത്താത്ത ഈ കാലത്ത് ആര്‍ജ്ജവമുണ്ടങ്കില്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ ക്വാര്‍ട്ടേര്‍സുകളിലും,സ്യൂട്ടുകളിലും ഇരുന്ന് തയ്യാറാക്കിയ ഒത്തുതീര്‍പ്പ് പട്ടിക തള്ളി സ്വന്തം നിലയില്‍ മല്‍സരിച്ച് മുന്നേറുക.സ്ഥാനം കിട്ടി കഴിഞ്ഞാല്‍ ഇപ്പോള്‍ അവഗണിച്ച് ഒഴിവാക്കിയ നേതാക്കള്‍ പുറകേ അക്കൗണ്ട് പിടിക്കാന്‍ വന്നോളും.ആരും ആര്‍ക്കുവേണ്ടിയും മാറി കൊടുക്കരുത്.

മാറുന്ന മണ്ടന്‍മാര്‍ സ്വയം തീയിടുന്നതിന് തുല്ല്യമാണ്.വിദ്യാര്‍ത്ഥികളുടെ നേതാക്കളെ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കട്ടെ.ഗ്രൂപ്പ്കള്‍ നല്‍കുന്ന പട്ടികകള്‍ ചുരുട്ടിയെറിഞ്ഞ് നിങ്ങളുടെ നേതാവിനെ നിങ്ങള്‍ തെരഞ്ഞെടുക്കൂ.ഒരു പരിചയവും ഇല്ലാത്ത പെട്ടിയെടുപ്പുകാരന് വോട്ട് ചെയ്യാതെ ,,തന്‍െറ കൂടെ സമരത്തിന് വന്ന,പോലീസ് ലാത്തിയടിയേറ്റ് രക്തം ചിന്തിയ,ജയിലുകളില്‍ കൂടെ കിടന്ന,ഷര്‍ട്ടുകള്‍ മാറിയിട്ട,,,പട്ടിണികിടന്ന് പാര്‍ട്ടിക്കായി ഓടി നടന്ന,,SFIക്കാരന്‍െറ പീഡനം സഹിച്ച് കൊടി പിടിച്ച ,,പണമില്ലാത്തതിനാലും,ഗ്രൂപ്പ് അധികാരിയുടെ കോഴിയാവാത്തതിനാല്‍ പിന്തള്ളപ്പെട്ടുപോയ നിസ്സഹായരായ കൂട്ടുകാര്‍ക്ക് വോട്ട്ചെയ്യൂ...

ക്രോസ് വോട്ടിലൂടെ കഴിവുള്ളവരെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കൂ,,,ഇല്ലങ്കില്‍ ഗ്രൂപ്പ്സഹായം കിട്ടാതെ മിടുക്കരായ പലരും KSU വിട്ടു ജോലി തേടി പോകും..പെട്ടിതാങ്ങികളായി ജയിച്ചവര്‍ പാതി വഴിയില്‍ സമ്മര്‍ദ്ധം താങ്ങാതെ ഉപേക്ഷിച്ച് പോകും..ഫലത്തില്‍ ആരും ഇല്ലാതെ യാകും... അവസാനമായി കൂട്ടുകാരോട് ക്രോസ് വോട്ടിലൂടെ ഗ്രൂപ്പ് രാജാക്കന്‍മാരെ പാഠം പഠിപ്പിക്കുന്നവന് നൊളെ തിരിഞ്ഞ് നോക്കുമ്പോള്‍ ഒന്നും ആവാനായില്ലങ്കിലും ചില ശരികള്‍ ചെയ്തുവെന്ന ആത്മ സംതൃപ്തിയെങ്കിലുമുണ്ടാകും....ഗ്രൂപ്പ് വിപ്പുകള്‍ കാറ്റില്‍ പറത്തി ഗ്രൂപ്പ് നോക്കാതെ അങ്ങോട്ടും ഇങ്ങോട്ടും വോട്ട് ചെയ്യുക.നശിച്ച ഗ്രൂപ്പിസം കൊണ്ട് നേതാക്കള്‍ എന്നും സ്വന്തം കസേരയില്‍ അള്ളിപിടിച്ച് ഇരിക്കും.ആര്‍ക്കും വഴിമാറാതെ.( ഗ്രൂപ്പ് രാഷ്ട്രീയത്തിന്‍െറ പേരില്‍ പലപ്പോഴും ഒഴിവാക്കപ്പെട്ട ഒരാളുടെ അനുഭവത്തിന്‍െറ വെളിപാട് പുസ്തകമാണിത്).....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക