ഭീഷണി മറികടന്ന് ഹൈദരാബാദ് സമ്മേളനത്തിലും പിണറായി എത്തി
VARTHA
19-Mar-2017

ഹൈദരാബാദ്: രാജ്യത്ത് ബിജെപി അപരാജിതരായി മാറുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഹൈദരബാദില്‍ മഹാജനപദയാത്രയുടെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
തനിക്കെതിരെ ബിജെപി,സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തുന്ന പ്രതിഷേധം കാര്യമാക്കുന്നില്ലെന്നും പിണറായി പറഞ്ഞു.
ഇത് മനപൂര്‍വം ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കാനാണ്. മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം തെലുങ്കാന ഘടകം സംഘടിപ്പിക്കുന്ന മഹാജനപഥയാത്രയുടെ സമാപന സമ്മേളനത്തിലും തെലങ്കാനയിലെ മലയാളി കൂട്ടായ്‌മ സംഘടിപ്പിക്കുന്ന പരിപാടിയിലുമാണ് പിണറായി പങ്കെടുക്കുന്നത്. ഇതിനിടെ വേദിയിലേക്ക് പ്രതിഷേധവുമായെത്തിയ എബിവിപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കി.
പിണറായി പങ്കെടുക്കുന്ന പരിപാടി നടത്താന്‍ അനുവദിിക്കില്ലെന്ന് സംഘപരിവാര്‍ നേരത്തെ ഭീഷണിപ്പെടുത്തയിരുന്നു.
പരിപാടി നടക്കുന്ന വേദിക്ക് സമീപവും പിണറായി താമസിക്കുന്ന ഹോട്ടലിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
നിസാം കോളേജിലാണ് സിപിഎമ്മിന്‍റെ പരിപാടി. പരിപാടിക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പരിപാടിയിലെ മുഖ്യ അതിഥിയാണ് പിണറായി.
ഫെബ്രുവരി 25ന് മംഗലാപുരത്ത് നടക്കാനിരുന്ന മതസൗഹാര്‍ദറാലിയില്‍ പങ്കെടുക്കുന്നതിന് പിണറായിയെ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ സംഘടനകള്‍ ഭീഷണിപ്പെടുത്തിയിരുന്നു. പിണറായി അധികാരത്തിലേറിയതിനു പിന്നാലെ ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു വിലക്ക്. എന്നാല്‍ വിലക്ക് മറികടന്ന് പിണറായി പരിപാടിയില്‍ പങ്കെടുത്തിരുന്നു
സംഘപരിവാര്‍ ഭീഷണി
മറികടന്നണ്‌ഹൈദരാബാദില്‍ സിപിഎം പരിപാടിയില്‍ മുഖ്യമന്ത്രി
പിണറായി വിജയന്‍ എത്തിയത്. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രണ്ട്
പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് പിണറായി എത്തിയത്.
സിപിഎം തെലുങ്കാന ഘടകം സംഘടിപ്പിക്കുന്ന മഹാജനപഥയാത്രയുടെ സമാപന സമ്മേളനത്തിലും തെലങ്കാനയിലെ മലയാളി കൂട്ടായ്‌മ സംഘടിപ്പിക്കുന്ന പരിപാടിയിലുമാണ് പിണറായി പങ്കെടുക്കുന്നത്. ഇതിനിടെ വേദിയിലേക്ക് പ്രതിഷേധവുമായെത്തിയ എബിവിപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കി.
പിണറായി പങ്കെടുക്കുന്ന പരിപാടി നടത്താന്‍ അനുവദിിക്കില്ലെന്ന് സംഘപരിവാര്‍ നേരത്തെ ഭീഷണിപ്പെടുത്തയിരുന്നു.
പരിപാടി നടക്കുന്ന വേദിക്ക് സമീപവും പിണറായി താമസിക്കുന്ന ഹോട്ടലിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
നിസാം കോളേജിലാണ് സിപിഎമ്മിന്‍റെ പരിപാടി. പരിപാടിക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പരിപാടിയിലെ മുഖ്യ അതിഥിയാണ് പിണറായി.
ഫെബ്രുവരി 25ന് മംഗലാപുരത്ത് നടക്കാനിരുന്ന മതസൗഹാര്‍ദറാലിയില്‍ പങ്കെടുക്കുന്നതിന് പിണറായിയെ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ സംഘടനകള്‍ ഭീഷണിപ്പെടുത്തിയിരുന്നു. പിണറായി അധികാരത്തിലേറിയതിനു പിന്നാലെ ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു വിലക്ക്. എന്നാല്‍ വിലക്ക് മറികടന്ന് പിണറായി പരിപാടിയില്‍ പങ്കെടുത്തിരുന്നു
Facebook Comments